റോഡില്‍ വന്‍ഗര്‍ത്തങ്ങള്‍; ഗതാഗതം ദുഷ്‌കരം

0

ബത്തേരി നൂല്‍പ്പുഴ പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പഴേരി റോഡിലാണ് വന്‍ഗര്‍ത്തങ്ങള്‍ രൂപപെട്ട് ഗതാഗതം ദുഷ്‌കരമായിരിക്കുന്നത്. പഴേരി ചെക്ക്പോസ്റ്റ് ഭാഗത്താണ് കാല്‍നടപോലും സാധ്യമാകാത്ത തരത്തില്‍ റോഡില്‍ വന്‍ഗര്‍ത്തങ്ങള്‍ രൂപപെട്ടിട്ടുള്ളത്. വര്‍ഷങ്ങളായി ഈ ഭാഗം തകര്‍ന്നു കിടക്കുകയാണ്. റോഡില്‍ വന്‍ഗര്‍ത്തങ്ങള്‍ രൂപപെട്ടതിനാല്‍ വലിയ വാഹനങ്ങളടക്കം ഇതിലെ കടന്നുപോകാന്‍ പ്രയാസപെടുകയാണ്. ഇരുചക്രവാഹനങ്ങള്‍ കുഴികളില്‍പെട്ട് അപകടങ്ങള്‍ സംഭവിക്കുന്നതും ഇവിടെ പതിവാണ്. ഈ സാഹചര്യത്തില്‍ റോഡ് അടിയന്തരമായി നവീകരിക്കണമെന്നാണ് ആവശ്യം ഉയരുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!