കുപ്രചാരണങ്ങള്‍ ജനങ്ങള്‍ തിരിച്ചറിയണം; മന്ത്രി തോമസ് ഐസക്

0

ശബരിമല വിഷയത്തില്‍ ബി.ജെ.പി നടത്തുന്ന കുപ്രചാരണങ്ങള്‍ ജനങ്ങള്‍ തിരിച്ചറിയണമെന്ന് മന്ത്രി തോമസ് ഐസക്. ജനാധിപത്യ മഹിളാ അസോസിയേഷനും ഇടതുപക്ഷ സംഘടനകളുടെ നേതൃത്വത്തില്‍ കല്‍പ്പറ്റയില്‍ നടത്തിയ വനിതാ കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വര്‍ഗ്ഗീയ കലാപത്തിന് കോപ്പുകൂട്ടുന്നവരെ കേരള ജനത പ്രതിരോധിക്കുമെന്നും തോമസ് ഐസക്ക്.
ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട പ്രശ്‌നത്തില്‍ സുപ്രിംകോടതി വിധിക്കെതിരെ നിയമമുണ്ടാക്കാന്‍ കഴിയില്ലെന്ന് മന്ത്രി ടി എം തോമസ് ഐസക് പറഞ്ഞു. സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കുന്നത് വിലക്കി ദേവസ്വം ബോര്‍ഡും കേരളനിയമസഭയും പാസാക്കിയ നിയമം ഭരണഘടനക്ക് വിരുദ്ധമാണ്. അത് തിരുത്താന്‍ നിയമഭേദഗതി കൊണ്ട് വരാന്‍ കേന്ദ്ര സര്‍ക്കാരിന് മാത്രമേ അധികാരമുള്ളൂ എന്നും അദ്ദേഹം പറഞ്ഞു. ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയുടെ പേരില്‍ സംഘപരിവാര്‍ കേരളത്തില്‍ കലാപം സൃഷ്ടിക്കുന്നതിനെതിരെ കല്‍പ്പറ്റയില്‍ മഹിള കോര്‍ഡിനേഷന്‍ കമ്മിറ്റി സംഘടിപ്പിച്ച വനിത കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് ഭൂരിപക്ഷം ഹൈന്ദവ വിശ്വാസികളും ഇടത് മതേതര വിശ്വാസികളാണ്. നവോത്ഥാനത്തിന്റെ വെളിച്ചം പകര്‍ന്ന കേരള മണ്ണില്‍ വര്‍ഗീയതയുടെ ഇരുട്ട് പരത്താന്‍ കഴിയാത്തതിനാലാണ് ആര്‍എസ്എസ് ബിജെപി സംഘം ശബരിമല പ്രശ്‌നം കുത്തിപ്പൊക്കുന്നത്. ഇത് ഭക്തി വേണ്ടിയല്ല. രാഷ്ട്രീയ നേട്ടത്തിനായാണ്.നമ്പൂതിരി മുതല്‍ നായാടി വരയെുള്ളവരെ ഒരുകുടക്കീഴിലാക്കുമെന്നാണ് അവരുടെ അവകാശവാദം. എന്നാല്‍ നായടി മുതല്‍ പട്ടിക വര്‍ഗക്കാരും പിന്നോക്കജാതിക്കാരും ഇവരുടെ കൂട്ടത്തില്‍ നിന്നും മാറി. സ്ത്രീകളെ മാറ്റി നിര്‍ത്തുന്ന ഈ സുവര്‍ണ്ണ നേതൃത്വമല്ലേ അര നൂറ്റാണ്ട് മുമ്പ് തങ്ങളെ അമ്പലത്തില്‍ പ്രവേശിക്കുന്നതില്‍ നിന്ന് തടഞ്ഞതെന്ന് അവര്‍ മനസിലാക്കിയിട്ടുണ്ട്. ഏത് ദുഷ്ട ശക്തികള്‍ക്കെതിരായാണോ കേരള നവോത്ഥാനം പടപൊരുതിയത് അവരാണ് ഇന്ന് ശബരിമലയില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടികുന്നത്. അവരുടെക്ഷ്യം ഭക്തിയല്ല. കേരളത്തില്‍ രാഷ്ട്രീയമായി കാലുറപ്പിക്കലാണ്. എന്നാല്‍ ഈ ഹീന തന്ത്രം നവോത്ഥാനത്തിന്റെ വെളിച്ചം പകര്‍ന്ന മണ്ണില്‍ വിലപോവില്ല. മതവിശ്വാസം കരുവാക്കിയുള്ള ഇത്തരം ആക്രമണങ്ങള്‍ നേരത്തെയും ഉയര്‍ന്ന് വന്നെങ്കിലും കേരള ജനത തള്ളിക്കളഞ്ഞതായും അദ്ദേഹം പറഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!