രാജ്യത്തിന്റെ 75-ാം സ്വാതന്ത്ര്യ ദിനത്തില്‍ ഭരണഘടന സംരക്ഷിക്കുക,ഇന്ത്യയെ രക്ഷിക്കുക എന്ന മുദ്രാവാക്യമുയര്‍ത്തി മേഖലാ കേന്ദ്രങ്ങളില്‍ ഡിവൈഎഫ്‌ഐ മേഖലാ കമ്മിറ്റികളുടെ നേതൃത്വത്തില്‍ ‘സ്വാതന്ത്ര്യ സംരക്ഷണ ജ്വാല’ സംഘടിപ്പിച്ചു. മേഖലാ കേന്ദ്രങ്ങളിലാണ് പരിപാടി നടന്നത്. വിശദീകരണ യോഗം, പ്രതിജ്ഞ, ജ്വാല തെളിയിക്കല്‍ എന്നിവയാണ് സംഘടിപ്പിച്ചത്. ഈസ്റ്റ് ബത്തേരി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോട്ടക്കുന്നില്‍ സംഘടിച്ച സ്വാതന്ത്ര്യ സംരക്ഷണ ജ്വാല ജില്ലാ സെക്രട്ടറി കെ.റഫീഖ് ഉദ്ഘാടനം ചെയ്തു. അഖില്‍ അദ്ധ്യക്ഷനായി.
നിധിന്‍ കെ.വൈ, കുര്യാക്കോസ് മാസ്റ്റര്‍ , അഭയ തുടങ്ങിയവര്‍ സംസാരിച്ചു. വിനീഷ് കുപ്പാടി സ്വാഗതവും സുനില്‍ നന്ദിയും പറഞ്ഞു. തരിയോട് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാവുംമന്ദം എച്ച് എസ്സില്‍ സംഘടിച്ച സ്വാതന്ത്ര്യ സംരക്ഷണ ജ്വാല ജില്ലാ പ്രസിഡണ്ട് കെ.എം.ഫ്രാന്‍സിസ് ഉദ്ഘാടനം ചെയ്തു. ആദര്‍ശ് അദ്ധ്യക്ഷനായി. എം രമേഷ്, ജോബിസണ്‍ ജെയിംസ്, ജെറീഷ് തുടങ്ങിയവര്‍ സംസാരിച്ചു. എസ് ശരത് സ്വാഗതവും അനീഷ് നന്ദിയും പറഞ്ഞു.
വൈത്തിരിയില്‍ നടന്ന പരിപാടി ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റിയംഗം എം.വി വിജേഷും ഇരുളത്ത് നടന്ന പരിപാടി ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റിയംഗം ഷിജിഷിബുവും ഉദ്ഘാടനം ചെയ്തു.
മീനങ്ങാടിയില്‍ ലിജോജോണി, ബത്തേരിയില്‍ പി.ആര്‍ ജയപ്രകാശ്, മൂലങ്കാവില്‍ വി.വി.ബേബി, നൂല്‍പ്പുഴയില്‍ പി.കെ.രാമചന്ദ്രന്‍, ചീരാലില്‍ സുരേഷ് താളൂര്‍, നെന്‍മേനിയില്‍ ബേബി വര്‍ഗ്ഗീസ്, ചുള്ളിയോട് കെ.ഷമീര്‍, അമ്പലവയലില്‍ കുഞ്ഞുമോള്‍, തോമാട്ടുചാലില്‍ വി.വി.രാജന്‍, കൃഷ്ണഗിരിയില്‍ ബീനവിജയന്‍, പാലക്കമൂലയില്‍ സി. അസൈനാര്‍ എന്നിങ്ങനെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.
പുല്‍പള്ളിയില്‍ ബൈജു നമ്പിക്കൊല്ലി, കാപ്പിസെറ്റില്‍ അജിത് കെ ഗോപാല്‍, വാകേരി എ എം പ്രസാദ്, മുള്ളന്‍കൊല്ലിയില്‍ മുഹമ്മദ് ഷാഫി, പൂതാടിയില്‍ അജ്‌നാസ് അഹമ്മദ്, പാടിച്ചിറയില്‍ അലീനജോയ് എന്നിവര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.
കാട്ടികുളത്ത് കെ.ആര്‍ ജിതിന്‍ , പയ്യമ്പള്ളിയില്‍ പി.വി.സഹദേവന്‍ , തലപ്പുഴയില്‍ അനിഷ സുരേന്ദ്രന്‍, കണിയാരത്ത് അജിത് വര്‍ഗ്ഗീസ്, മാനന്തവാടിയില്‍ കെ.എം.വര്‍ക്കി, തിരുനെല്ലിയില്‍ കെ.വിപിന്‍, തൃശിലേരിയില്‍ ഓ.ആര്‍ കേളു എ.എല്‍.എ, വാളാട് എം.രജീഷ്, പേര്യയില്‍ പി.ടി.ബിജു എന്നിവര്‍ ഉദ്ഘാടനം ചെയ്തു.
കല്‍പ്പറ്റ നോര്‍ത്തില്‍ സി.ഷംസു, അരപ്പറ്റയില്‍ സുരേഷ്ബാബു, മേപ്പാടിയില്‍ അര്‍ജുന്‍ ഗോപാല്‍, വെങ്ങപ്പള്ളിയില്‍ പി.എം.നാസര്‍, കണിയാമ്പറ്റയില്‍ ശശീന്ദ്രന്‍, മുട്ടിലില്‍ പി.എം സന്തോഷ്, കരണിയില്‍ സുരേഷ്, വാഴവറ്റയില്‍ പി.എം ഷംസു, വെണ്ണിയോട് വി.എന്‍ ഉണ്ണികൃഷ്ണന്‍, വടുവന്‍ചാല്‍ ജോളി സ്‌കറിയ , കല്‍പ്പറ്റ സൗത്തില്‍ വി.ഹാരിസ് , കോട്ടത്തറയില്‍ ജംഷീദ് എന്നിവര്‍ ഉദ്ഘാടനം ചെയ്തു.
പനമരത്ത് എ.ജോണി, അഞ്ചുകുന്നില്‍ കെ.സി.കെ നജ്മുദ്ദീന്‍ , എടവക മേഖലയില്‍ കെ.മുഹമ്മദലി, നടവയലില്‍ ഇസ്മായീല്‍, തരുവണയില്‍ വിജയന്‍, വെള്ളമുണ്ടയില്‍ എം.മുരളീധരന്‍, മക്കിയാട് ജസ്റ്റിന്‍ ബേബി, കോറോത്ത് സി.എം അനില്‍കുമാര്‍, തോണിച്ചാലില്‍ രവീന്ദ്രന്‍ എന്നിവര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. പടിഞ്ഞാറത്തറയില്‍ സി.യൂസഫ്, കുപ്പാടിത്തറയില്‍ ആഷിഖ് സി.എച്ച് എന്നിവരും പരിപാടി ഉദ്ഘാടനം ചെയ്തു.
സ്വാതന്ത്ര്യ സംരക്ഷണ സദസ്സില്‍ പങ്കാളിയായ മുഴുവനാളുകളേയും ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി അഭിവാദ്യം ചെയ്തു.
Sign in
Sign in
Recover your password.
A password will be e-mailed to you.