ജീവിത വഴിയിലുടനീളം മണ്ണിനെ സ്നേഹിക്കുകയും,കാര്‍ഷിക വൃത്തിയെ ഹൃദയത്തോട് ചേര്‍ത്തു നിര്‍ത്തുകയും ചെയ്ത് പുതുതലമുറക്ക് മാതൃകയായ വ്യക്തിത്വത്തിനുടമയായിരുന്നു പുല്‍പ്പള്ളി സുരഭിക്കവല നിരപ്പുതൊട്ടിയില്‍ മാത്യുവെന്ന് ബത്തേരി ബിഷപ്പ് ഡോ.ജോസഫ് മാര്‍ തോമസ് മെത്രാപോലീത്ത. മാത്യുവിന്റെ വസതിയിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രായത്തിന്റെ വിഷമതകള്‍ അലട്ടുമ്പോഴും കൃഷി ചെയ്തു ജീവിക്കാനായിരുന്നു മാത്യുവിനിഷ്ടം. വരും തലമുറക്ക് മാതൃകയാവുന്ന ഇത്തരം വ്യക്തിത്വങ്ങള്‍ മണ്‍മറഞ്ഞ ശേഷവും ഊര്‍ജം പകര്‍ന്ന് എക്കാലത്തും ഓര്‍മ്മയില്‍ നിലകൊള്ളുമെന്നും അദ്ദേഹം പറഞ്ഞു. കാര്‍ഷിക പുരോഗമന സമിതി സംസ്ഥാന ചെയര്‍മാനും കര്‍ഷക മിത്ര ചെയര്‍മാനുമായ പി.എം ജോയിയും ബിഷപ്പിനോടെപ്പമുണ്ടായിരുന്നു
Sign in
Sign in
Recover your password.
A password will be e-mailed to you.