നിരോധിത മയക്കുമരുന്നു കടത്തും ഉപയോഗവും വില്‍പ്പനയും തടയുക എന്ന ലക്ഷ്യവുമായി ജില്ലയില്‍ ഒരാഴ്ചയായി നടത്തിയ നാര്‍ക്കോട്ടിക്‌സ് സ്‌പെഷ്യല്‍ ഡ്രൈവില്‍ വിവിധ സ്റ്റേഷനുകളിലായി ഇതുവരെ 91 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി ജില്ലാ പോലീസ് മേധാവി ഡോ. അരവിന്ദ് സുകുമാര്‍. വാഹനങ്ങള്‍ പിടിച്ചെടുക്കുകയും അറസ്റ്റ് അടക്കമുള്ള നടപടികള്‍ സ്വീകരിച്ചതായും അദ്ദേഹം വ്യക്തമാക്കി.
അതിമാരകമായ ക്കു മരുന്നായ എംഡിഎംഎ കഞ്ചാവ് തുടങ്ങിയവ വില്‍പന നടത്തുന്നവരെയും അത് ഉപയോഗിക്കുന്നവരുമാണ് നിരോധിത ലഹരി വസ്തുക്കള്‍ സഹിതം അറസ്റ്റ് ചെയ്ത് കേസെടുത്തത് ഓരോ പൊലീസ് സ്റ്റേഷനിലും എസ് ടി യുടെ കീഴില്‍ പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ച ഡാന്‍സ് ആപ്പ് സ്‌കൂളിനെയും സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥരുടെയും സംയുക്തമായി ഉള്ള പരിശോധനയാണ് നടക്കുന്നതെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.
വരുംദിവസങ്ങളിലും ഇതുമായി ബന്ധപ്പെട്ട് ശക്തമായ പരിശോധന തുടരുമെന്നും ഓരോ സ്റ്റേഷന്‍ പരിധിയിലും ലഹരി വസ്തുക്കളുടെ വില്‍പന നടത്തുന്ന ആളുകളെ പ്രത്യേകം നിരീക്ഷിക്കുന്നതിനും കേസില്‍ ഉള്‍പ്പെടുന്നവരെ റൗഡി ഉള്‍പ്പെടുത്താന്‍ അടക്കമുള്ള നടപടികള്‍ സ്വീകരിക്കുവാനും എല്ലാം മാറും മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കിയതായും ജില്ലാ പോലീസ് മേധാവി അറിയിച്ചു.