കോഴയാരോപണം: എം ഗണേശനും പ്രശാന്ത്മലവയലിനും എതിരെ കേസ്

0

 

നിയമസഭ തെരഞ്ഞെുടുപ്പുമായി ബന്ധപ്പെട്ട് ബിജെപിയില്‍ ഉയര്‍ന്ന കോഴയാരോപണത്തില്‍ രണ്ട് പേര്‍ക്കെതിരെ കേസെടുക്കാന്‍ ക്രൈംബ്രാഞ്ച് തീരുമാനം. ബിജെപി സംഘടനാസെക്രട്ടറി എം ഗണേശ്, ജില്ലാ ജനറല്‍ സെക്രട്ടറി പ്രശാന്ത്മലവയല്‍ എന്നിവര്‍ക്കെതിരെയാണ് ഐപിസി 188 പ്രകാരം കേസെടുക്കുക. തെരഞ്ഞെടുപ്പ് കാലത്ത് ഇവര്‍ ഉപയോഗിച്ച് ഫോണുകള്‍ അന്വേഷണത്തിന്റെ ഭാഗമായി ക്രൈംബ്രാഞ്ചിന് കൈമാറണമെന്ന ആവശ്യം നിരസിച്ച സാഹചര്യത്തിലാണ് കേസെടുക്കാന്‍ തീരുമാനം.

സുല്‍ത്താന്‍ ബത്തേരി നിയോജകമണ്ഡലത്തിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബിജെപി കോഴ ആരോപണ കേസിലാണ് രണ്ട് പേര്‍ക്കെതിരെ കേസെടുക്കാന്‍ ക്രൈംബ്രാഞ്ച് അന്വേഷണ സംഘം തീരുമാനിച്ചിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്ത ബിജെപി സംഘടന സെക്രട്ടറി എം ഗണേഷ്, ജില്ലാ ജനറല്‍ സെക്രട്ടറി പ്രശാന്ത്മലയവല്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുക്കുക. ഇവര്‍ തെരഞ്ഞെടുപ്പ് സമയത്ത് ഉപയോഗിച്ച് മൊബൈല്‍ ഫോണ്‍ അന്വേഷണത്തിന്റെയും തെളിവെടുപ്പിന്റെ ഭാഗമായി ഹാജരാക്കണമെന്ന ആവശ്യം തുടര്‍ച്ചയായി നിരസിച്ച സാഹചര്യത്തിലാണ് ഇവര്‍ക്കെതിരെ ഐപിസി 188 പ്രകാരം കേസെടുക്കാന്‍ തീരുമാനിച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി മനോജ് കുമാര്‍ അറിയിച്ചു. എന്‍ഡിഎ സ്ഥാനാര്‍ഥിയായി മത്സരിച്ച് സികെ ജാനുവിന് രണ്ട് തവണയായി 35 ലക്ഷം രൂപ കോഴ നല്‍കിയെന്ന ആരോപണത്തിന്‍മേലാണ് കേസന്വേഷണം. ജെആര്‍പി സംസ്ഥാന ട്രഷറര്‍ പ്രസീത അഴീക്കോടിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് കോഴക്കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!