കട കേന്ദ്രീകരിച്ച് മദ്യവില്‍പ്പന യുവാവ് അറസ്റ്റില്‍
കാട്ടിക്കുളം ടൗണിലെ കുറുവ സ്റ്റോര്‍ എന്ന സ്ഥാപനംകേന്ദ്രീകരിച്ച് കേരളത്തിന്റെയും കര്‍ണ്ണാടകത്തിന്റെയും വിദേശമദ്യം വില്‍പ്പന നടത്തിയ വ്യക്തിയെ തിരുനെല്ലി എസ് ഐ അനില്‍ കുമാറും സംഘവും അറസ്റ്റ് ചെയ്തു.എടയൂര്‍കുന്ന് പാറപ്പുറത്ത് പ്രദീപിനെയാണ് വില്‍പ്പനക്കായി സൂക്ഷിച്ച 3 ലിറ്റര്‍ മദ്യവുമായി പിടികൂടിയത്. പ്രദേശത്തെ ആദിവാസി യുവാക്കള്‍ക്ക് ഉയര്‍ന്ന വിലയില്‍ സ്ഥിരമായി മദ്യം വില്‍ക്കുന്നവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. സിവില്‍ പോലിസുകാരായ സരിത്ത് ,മിഥുന്‍,ഷിന്റോ എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു