കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നയം ക്വിറ്റ് ഇന്ത്യാ ദിനമായ ആഗസ്റ്റ് 9 ന് സേവ് ഇന്ത്യാ ദിനമായി ആചരിക്കാന്‍ സി.ഐ.ടി.യു. തീരുമാനം.അഖിലേന്ത്യാ കിസാന്‍സഭ, കര്‍ഷക തൊഴിലാളി യൂണിയന്‍ എന്നീ സംഘടനകളുമായി ചേര്‍ന്നാണ് സേവ് ഇന്ത്യാ ദിനം ആചരിക്കുന്നതെന്ന് നേതാക്കള്‍ കല്‍പ്പറ്റയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.കേരളത്തില്‍ 9 ന് വൈകീട്ട് 4 മണി മുതല്‍ 5 മണി വരെ ഒരു വില്ലേജില്‍ 10 കേന്ദ്രങ്ങളിലായി പ്രതിഷേധ ധര്‍ണ്ണ നടത്താനാണ് തീരുമാനമെന്ന് നേതാക്കള്‍ പറഞ്ഞു.
തൊഴിലാളി കര്‍ഷക വിരുദ്ധ നിയമ ഭേദഗതികള്‍ തള്ളിക്കളയുകെ പെട്രോള്‍, ഡീസല്‍, പാചക വാതക വില കുറയ്ക്കുക, കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് ഉല്‍പാദന ചിലവിന്റെ 50 % താങ്ങുവില പ്രഖ്യാപിച്ച് സംഭരിക്കുക തുടങ്ങി 11 ഇന ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സേവ് ഇന്ത്യാ ദിനമായി ആചരിക്കുന്നത്. വിവിധ സംസ്ഥാനങ്ങളില്‍ വ്യത്യസ്ത രൂപത്തിലുള്ള പ്രതിഷേധങ്ങളാണ് നടത്തുന്നത്. കേരളത്തില്‍ 9 ന് വൈകീട്ട് 4 മണി മുതല്‍ 5 മണി വരെ ഒരു വില്ലേജില്‍ 10 കേന്ദ്രങ്ങളിലായി പ്രതിഷേധ ധര്‍ണ്ണ നടത്താനാണ് തീരുമാനമെന്ന് നേതാക്കള്‍ പറഞ്ഞു.വാര്‍ത്താ സമ്മേളനത്തില്‍ നേതാക്കളായ വി.വി.ബേബി, പി.വി. സഹദേവന്‍, പി.കെ.സുരേഷ്, സുരേഷ് താളൂര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.