കെ സ്വിഫ്റ്റ് രൂപീകരണം: ട്രാന്‍സ്‌പോര്‍ട്ട് എംപ്ലോയീസ് സംഘ് ധര്‍ണ്ണ നടത്തി
മാനന്തവാടി:കെ എസ് ആര്‍ ടി സിക്ക് സമാന്തരമായി കെ സ്വിഫ്റ്റ് രൂപീകരിക്കുന്നതും, മുവ്വായിരത്തോളം ഓര്‍ഡിനറി ബസ്സുകള്‍ പൊളിക്കാനുള്ള നീക്കവും കേരളത്തിലെ ഏറ്റവും വലിയ പൊതുമേഖല സ്ഥാപനമായ കെ എസ് ആര്‍ ടി സി യുടെ തകര്‍ച്ചക്ക് തന്നെ കാരണമാകുമെന്ന് കേരള ട്രാന്‍സ്‌പോര്‍ട്ട് എംപ്ലോയീസ് സംഘ് ജില്ലാ പ്രസിഡന്റ് സന്തോഷ് ജി നായര്‍ പറഞ്ഞു.ശമ്പള പരിഷ്‌ക്കരണം ഉടന്‍ നടപ്പാക്കുക, കെ സ്വിഫ്റ്റ് പദ്ധതി നടപ്പാക്കാനുള്ള സര്‍ക്കാര്‍ നയം തിരുത്തുക എന്നീആവശ്യങ്ങള്‍ ഉന്നയിച്ച് മാനന്തവാടി ഡിപ്പോയില്‍ നടത്തിയ ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.യൂണിറ്റ്വൈസ്പ്രസിഡന്റ് കെ.ജി വിജയന്‍ അധ്യക്ഷത വഹിച്ചു.എംപ്ലോയീസ് സംഘ് സംസ്ഥാന സെക്രട്ടറി കെ.പി.വിജയന്‍ മുഖ്യപ്രഭാഷണം നടത്തി. എന്‍ജിഒ സംഘ് സംസ്ഥാന സമിതി അംഗം എം.കെ.പ്രസാദ്, ജില്ലാ വര്‍ക്കിംഗ് പ്രസിഡന്റ് സനില്‍കുമാര്‍ സി.എ, സന്തോഷ് കുമാര്‍ ടി.വി, അജയ് തുടങ്ങിയവര്‍ പ്രസംഗിച്ചു