ഓണത്തോടനുബന്ധിച്ച് 3080568 രൂപ  കര്‍ഷകര്‍ക്ക് ബോണസ്സ്

0

മാനന്തവാടി ക്ഷീരോല്‍പാദക സഹകരണ സംഘത്തില്‍ 2021 ഏപ്രില്‍,മെയ്, ജൂണ്‍, ജൂലായ് മാസങ്ങളില്‍ പാലളന്ന കര്‍ഷകര്‍ക്ക് ലിറ്ററിന് ഒരു രൂപ പ്രകാരവും ജൂണ്‍ മാസത്തില്‍ പാലളന്ന കര്‍ഷകര്‍ക്കായി മില്‍മ നല്‍കുന്ന തുകയും ചേര്‍ത്ത് 3080568 രൂപ ജൂലായ് മാസത്തെ പാല്‍ വിലയോടൊപ്പം ആഗസ്ത് 10 മുതല്‍ ബാങ്ക് അക്കൗണ്ട് വഴി നല്‍കും.
കോവിഡ് പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ ഇക്കഴിഞ്ഞ ജൂണ്‍ മാസം 17 ലക്ഷം രൂപ കര്‍ഷകര്‍ക്ക് മാനന്തവാടി ക്ഷീരോല്‍ പാദക സഹകരണ സംഘം അധികവില നല്‍കിയിരുന്നു.

കൂടാതെ കര്‍ഷകര്‍ക്കായി എല്ലാ ശനിയാഴ്ചകളിലും ഓണ്‍ലൈന്‍ പരിശീലന പരിപാടിയും വിദഗ്ധരെ പങ്കെടുപ്പിച്ച് മാനന്തവാടി ക്ഷീരസംഘം നടത്തിവരുന്നതായി സംഘം പ്രസിഡണ്ട് പി ടി ബിജു പറഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!