ജോയല്‍ കെ.ബിജുവിന് ആദരം
മീനങ്ങാടി: എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഉന്നത വിജയവും,സംസ്ഥാന സര്‍ക്കാറിന്റെ ഉജ്ജ്വല ബാല്യം പുരസ്‌കാരവും നേടിയ മീനങ്ങാടി ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ജോയല്‍ കെ.ബിജുവിനെ സ്‌കൂള്‍ എസ്.പി.സി യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ആദരിച്ചു. മൗത്ത് പെയിന്റിംഗ് വിദഗ്ധനും, ഗിന്നസ് റെക്കോര്‍ഡ് ജേതാവുമായ ജോയലിന്റെ വസതിയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ കമ്മ്യൂണിറ്റി പോലീസ് ഓഫീസര്‍മാരായ ടി.മഹേഷ് കുമാര്‍, റജീന ബക്കര്‍, ഡ്രില്‍ ഇന്‍സ്ട്രക്ടര്‍ എ.ഡി. മുരളിധരന്‍, കെ.ഡി. അരുന്ധതി, സാരംഗി ചന്ദ്ര, ജി.അശ്വിന്‍ ദേവ്,ബേസില്‍ വര്‍ഗീസ്, കെ.ആര്‍ ശ്രീരഞ്ജിനി എന്നിവര്‍ സംസാരിച്ചു.