നിര്‍ത്തിയിട്ട ബസ്സുകളില്‍ നിന്ന് ഡീസല്‍ മോഷ്ടിച്ചതായി പരാതി. സുല്‍ത്താന്‍ ബത്തേരി – പാപ്ലശ്ശേരി റൂട്ടിലോടുന്ന സ്വകാര്യ ബസ്സുകളില്‍ നിന്നാണ് ഡീസല്‍ മോഷ്ടിച്ചത്. ഇന്ന് വാഹനമെടുക്കാന്‍ ശ്രമിക്കുന്നതിനിടെ വാഹനം സ്റ്റാര്‍ട്ടാവാത്തതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഡീസല്‍ പൂര്‍ണ്ണമായും നഷ്ടപ്പെട്ടതായി കണ്ടത്. സുല്‍ത്താന്‍ ബത്തേരി – പാപ്ലശ്ശേരി റൂട്ടിലോടുന്ന 2 സ്വാകാര്യ ബസ്സുകളില്‍ നിന്നാണ് ഡീസല്‍ മോഷ്ടിച്ചത്.
സുല്‍ത്താന്‍ ബത്തേരിയില്‍ കൊവിഡ് നിയന്ത്രണമേര്‍പ്പെടുത്തിയതോടെയാണ് കഴിഞ്ഞ മാസം 22 ന് സാധാരണ ബസ്സ് നിര്‍ത്തിയിടുന്ന വാളവയല്‍ സ്‌കൂളിന് മുന്നില്‍ ബസ്സുകള്‍ 2 ഉം നിര്‍ത്തിയിട്ടത്. 2 ബസ്സുകളിലുമായി 300 ലിറ്ററോളം ഡിസലും നിറച്ചിരുന്നു. എന്നാല്‍ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ വന്നതോടെ ഇന്ന് ബസ്സുകളിലൊരെണ്ണം സമയമനുസരിച്ച് റൂട്ടിലോടുന്നതിനായി സ്റ്റാര്‍ട്ടു ചെയ്യാന്‍ ശ്രമിച്ചപ്പോഴാണ് ഡീസല്‍ നഷ്ടപ്പെട്ടതായി അറിയുന്നത്.പരിശോധനക്കൊടുവില്‍ സമീപത്ത് നിറുത്തിയ ബസ്സിലും പരിശോധിച്ചപ്പോള്‍ ഈ ബസിലെയും ഡീസല്‍ നഷ്ടപ്പെട്ടതായി കണ്ടെത്തുകയായിരുന്നു. ടാങ്ക് പൂട്ടിയതിനാല്‍ ഡ്രൈബോള്‍ട്ടഴിച്ചാണ് 2 ബസ്സുകളിലെയും ഡീസല്‍ മോഷ്ടിച്ചതെന്നാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്. ഇതുമായി ബന്ധപ്പെട്ട് ഉടമകള്‍ കേണിച്ചിറപ്പോലീസില്‍ പരാതി നല്‍കി.