തൊഴിലുറപ്പ് തൊഴിലാളികള്‍ സമരം ചെയ്തു
എടവക പഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ നൂറ്കണക്കിന് തൊഴിലാളികള്‍ വിവിധ ആവശ്യങ്ങളുന്നയിച്ച് സമരം ചെയ്തു.ജില്ലയില്‍ 5000 ത്തോളം തൊഴിലാളികള്‍ പങ്കെടുത്തു.എടവക പഞ്ചായത്ത് തല ഉദ്ഘാടനം പഴശ്ശിക്കുന്നില്‍ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി ഉദ്ഘാടനം ചെയ്തു.എന്‍ആര്‍ഇജി വര്‍ക്കേഴ്‌സ് യൂണിയന്‍ പഞ്ചായത്ത് സെക്രട്ടറി നജീബ് മണ്ണാര്‍ അധ്യക്ഷനായി.രാജപ്പന്‍ അഗ്രഹാരം, ഷൈലജ ഗോപിനാഥന്‍ എന്നിവര്‍ സംസാരിച്ചു.
കൂലി 600 രൂപയാക്കുക,തൊഴിലാളികളെ ജാതീയമായ് വിഭജിച്ച് മൂന്ന് കൗണ്ടറുകളില്‍ കൂലി നല്‍കുന്നത് നിര്‍ത്തുക,200 തൊഴില്‍ ദിനങ്ങള്‍ നല്‍കുക,75 ദിവസം തൊഴിലെടുത്തവര്‍ക്ക് ഫെസ്റ്റിവല്‍ അലവന്‍സ് നല്‍കുക, സ്ത്രീ സുരക്ഷ ഉറപ്പാക്കുക ,ലഭിക്കാനുള്ള കൂലി നല്‍കുക തുടങ്ങിയ ആവശ്യങ്ങളായിരുന്നു ഉയര്‍ത്തിയായിരുന്നു സമരം