റോജി അഗസ്റ്റിന്‍, ആന്റോ അഗസ്റ്റിന്‍, ജോസ്‌കുട്ടി അഗസ്റ്റിന്‍ എന്നിവരെയാണ് ബത്തേരി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതി ഇന്നു മുതല്‍ 6 വരെ കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്. ബത്തേരി ഡിവൈഎസ്പി വി വി ബെന്നിയുടെ നേതൃത്വത്തില്‍ ഇവരെ ചോദ്യം ചെയ്യും.കഴിഞ്ഞ വ്യാഴാഴ്ചയാണ് പ്രതികളെ കോടതി റിമാന്റ് ചെയ്തത്.വിവാദ ഉത്തരവിന്റെ മറവില്‍ മരം മുറി നടന്ന പ്രദേശങ്ങളില്‍ തെളിവെടുപ്പിനും കൊണ്ടുപോകേണ്ടതുണ്ട്.
മുട്ടില്‍ മരംമുറി കേസില്‍ പ്രതികളെ നാല് ദിവസത്തേക്ക് ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടു. ബത്തേരി, ഒന്നാം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി. 5 ദിവസത്തേക്ക് പ്രതികളെ കസ്റ്റഡിയില്‍ വേണമെന്നാണ് അന്വേഷണ സംഘം ആവശ്യപ്പെട്ടിരുന്നത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് പ്രതികളെ കോടതി റിമാന്റ് ചെയ്തത്.മാനന്തവാടി ജില്ല ജയിലില്‍ കഴിയുന്ന റോജി അഗസ്റ്റിന്‍, ആന്റോ അഗസ്റ്റിന്‍, ജോസുകുട്ടി അഗസ്റ്റിന്‍ എന്നിവരെ പ്രത്യേക അന്വേഷണ സംഘം ഇന്ന് ചോദ്യം ചെയ്യും. ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് ചോദ്യം ചെയ്യുക. വിവാദ ഉത്തരവിന്റെ മറവില്‍ മരം മുറി നടന്ന പ്രദേശങ്ങളില്‍ തെളിവെടുപ്പിനും കൊണ്ടുപോകേണ്ടതുണ്ട്.