വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കല്‍പ്പറ്റയില്‍ പ്രതിഷേധ ശൃഖലാ സമരം നടത്തി.എച്ച് എസ് എസ് ടി എ സംസ്ഥാന ജനറല്‍ സെക്രട്ടറി അനില്‍ എം. ജോര്‍ജ് സമരം ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് കെ.വി ചന്ദ്രന്‍ സമരത്തില്‍ അധ്യക്ഷനായി.മുപ്പത് വര്‍ഷമായിട്ടും പരിഹരിക്കാതെ തുടരുന്ന ജൂനിയര്‍ ഹയര്‍ സെക്കണ്ടറി അധ്യാപക പ്രശ്‌നം പരിഹരിക്കുക, പ്രിന്‍സിപ്പല്‍ നിയമനത്തിന് ജൂനിയര്‍ അധ്യാപകരെ പരിഗണിക്കുക, എച്ച് എം ക്വോട്ട അവസാനിപ്പിക്കുക, ഹയര്‍ സെക്കണ്ടറി സ്‌പെഷ്യല്‍ റൂള്‍ ഭേദഗതി ചെയ്യുക, പങ്കാളിത്ത പെന്‍ഷന്‍കാരുടെ തടഞ്ഞുവച്ച ആനുകൂല്യങ്ങള്‍ അനുവദിക്കുക, പ്രിന്‍സിപ്പല്‍മാരുടെ ജോലിഭാരം കുറക്കുക, ക്ലര്‍ക്ക്, പ്യൂണ്‍, ലൈബ്രേറിയന്‍ നിയമനം നടത്തുക, മലബാര്‍ മേഖലയിലെ ഹയര്‍ സെക്കണ്ടറി സീറ്റ് ക്ഷാമം പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം. എ എച്ച് എസ് ടി എ മുന്‍ സംസ്ഥാന വൈസ് പ്രസിഡന്‍ഡ് ഇ. വി. അബ്രഹാം,സംസ്ഥാന പ്രസിഡന്റ് സന്തോഷ് കുമാര്‍, കെ ജി ഒ യു ജില്ലാ പ്രസിഡന്റ് സഫ് വാന്‍ പി, എ എച്ച് എസ് ടി എ വയനാട് ജില്ലാ പ്രസിഡന്റ് രാജന്‍ ബാബു, എന്‍ജിഒ അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് മോബിഷ്, പ്രിന്‍സിപ്പല്‍ ഫോറം ജില്ലാ പ്രസിഡന്റ് വാസു പി.കെ,എച്ച് എസ് എസ് ടി എ സംസ്ഥാന ട്രഷറര്‍ ഡോ. മഹേഷ് ബാബു,റോണി ജേക്കബ്, നവീന്‍ പോള്‍, സന്തോഷ് എന്നിവര്‍ സംസാരിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.