കേണിച്ചിറ; പനമരം ബീനാച്ചി റോഡിനോട് ചേര്‍ന്ന് ഉണങ്ങി നില്‍ക്കുന്നതും ചരിഞ്ഞു നില്‍ക്കുന്നതുമായ മരങ്ങള്‍ ഭീഷണിയാകുന്നു.കഴിഞ്ഞ ദിവസം പുല്ലുമല കല്‍പ്പനയില്‍ മരം വീണ് വൈദ്യുതി വിതരണവും, റോഡ് ഗതാഗതവും തടസ്സപ്പെട്ടിരുന്നു. ബീനാച്ചി പനമരം റോഡ് നവീകരണ പ്രവൃത്തിയുടെ ഭാഗമായി റോഡിന് വീതി കൂട്ടിയ സ്ഥലങ്ങളിലെ മരങ്ങളാണ് ജീവന് തന്നെ ഭീഷണിയായി റോഡിലേക്ക് ചരിഞ്ഞ് നില്‍ക്കുന്നത്. റോഡിന് വീതി കൂട്ടുന്നതിന്റെ ഭാഗമായി മണ്ണെടുത്തപ്പോള്‍ സമീപത്തെ മരങ്ങളുടെ ഒരു ഭാഗത്തെ വേരുകള്‍ മുറിച്ച് മാറ്റിയാണ് വീതി കൂട്ടിയത്. ഇതോടെ അപകടത്തിലായ മരങ്ങളാണ് പ്രദേശങ്ങളില്‍ ഇപ്പോള്‍ ഭീതി പടര്‍ത്തുന്നത്.
Sign in
Sign in
Recover your password.
A password will be e-mailed to you.