ഇന്ന് എവിടെയും തീവ്ര, അതിതീവ്ര മഴ മുന്നറിയിപ്പുകള്‍ ഇല്ലെന്നത് ആശ്വാസമാണ്. എന്നാല്‍ നാല് ജില്ലകളില്‍ യെല്ലോ ജാഗ്രത തുടരുകയാണ്. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ 4 ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ടുള്ളത്. ഈ ജില്ലകളില്‍ ഒറ്റപെട്ടയിടങ്ങളില്‍ ശക്തമായ മഴ കിട്ടുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ മഴ പെയ്ത മലയോരമേഖലകളില്‍ അതീവജാഗ്രത തുടരണമെന്നും മുന്നറിയിപ്പുണ്ട്. തീരപ്രദേശങ്ങളിലും പ്രത്യേക ശ്രദ്ധ വേണമെന്നും കാലാവസ്ഥ വകുപ്പ് പറയുന്നു. അടുത്ത അഞ്ച് ദിവസത്തെ മഴ മുന്നറിയിപ്പില്‍ നാളെ മുതല്‍ ഒരു ജില്ലയിലും നിലവില്‍ ജാഗ്രത മുന്നറിയിപ്പില്ല. 9, 10, 11 തിയതികളില്‍ സംസ്ഥാനത്തെ ഒരു ജില്ലയിലും യെല്ലോ അലര്‍ട്ട് പോലും നിലവില്‍ പ്രഖ്യാപിച്ചിട്ടില്ല. ഇത് നല്‍കുന്ന സൂചന കേരളത്തിലെ മഴ ഭീഷണി ഒഴിയുന്നു എന്നതാണ്.
Sign in
Sign in
Recover your password.
A password will be e-mailed to you.