പോസ്റ്റ് ഓഫീസിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന ആവശ്യശക്തം. നൂല്‍പ്പുഴ കല്ലൂരില്‍ പ്രവര്‍ത്തിക്കുന്ന പോസ്റ്റ് ഓഫീസ് സൗകര്യപ്രദമായ സ്ഥലത്തേക്ക് മാറ്റി ഉപകാരപ്രദമാക്കണമെന്നാണ് ആവശ്യമുയരുന്നത്.നിലവില്‍ ടൗണിലെ പതിറ്റാണ്ടുകള്‍ പഴക്കമുള്ള ഇരുനില കെട്ടിടത്തിലാണ് പോസ്റ്റ് ഓഫീസ് പ്രവര്‍ത്തിക്കുന്നത്. പ്രായമായവര്‍ക്ക് കെട്ടിടത്തിന്റെ രണ്ടാംനിലയില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസിലേക്ക് കയറിയെത്താന്‍ പറ്റാത്ത അവസ്ഥയാണുള്ളത്. ഇടുങ്ങിയ കോണിപ്പടി കയറിവേണം ഓഫീസിലെത്താന്‍. ഓഫീസിന്റെ ബോര്‍ഡുകള്‍ കാടുമൂടികിടക്കുന്നതിനാല്‍ ഓഫീസ് പ്രവര്‍ത്തിക്കുന്നുണ്ടോ ഇല്ലയോ എന്ന്പോലും അറിയാനാവില്ല. ഇതിനും മുകളില്‍ കയറിവേണം ഉറപ്പുവരുത്താന്‍. ഇത് ഏറെ ദുരിതത്തിലാക്കുന്നത് പ്രായമായവരെയാണന്നാണ് സമീപവാസികള്‍ പറയുന്നത്. ഈ സാഹചര്യത്തില്‍ ഓഫീസ് സൗകര്യപ്രദമായ സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കണമെന്നാണ് ആവശ്യം.
Sign in
Sign in
Recover your password.
A password will be e-mailed to you.