അഖില നിഖില സഹോദരിമാരുടെ വിജയത്തിന് സ്വര്‍ണ തിളക്കം
ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ ഉന്നത വിജയം നേടിയ അഖില നിഖില സഹോദരിമാരുടെ വിജയത്തിന് സ്വര്‍ണ തിളക്കം.വാളാട് ഗവണ്മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ പ്ലസ് ടു കോമേഴ്സ് വിദ്യാര്‍ത്ഥിനികളായ അഖിലയും നിഖിലയും ഇരട്ട സഹോദരിമാരാണ് അഖിലക്ക് ഫുള്‍ എപ്ലസ് ഉം സഹോദരി നിഖിലക്ക് 5 എ പ്ലസും ആണ് ലഭിച്ചത്.എസ്റ്റി വിഭാഗക്കാരായ ചന്തു ലളിത ദമ്പതികളുടെ മക്കളായ സഹോദരിമാര്‍ എസ്.എസ്.എല്‍.സി പരീക്ഷയിലും ഉയര്‍ന്ന മാര്‍ക്കൊടെയാണ് ജയിച്ചത്.
ലോട്ടറി തൊഴിലാളിയായ ചന്തുവിന്റെ 4 മക്കളില്‍ ഇളയവരാണ് അഖിലയും നിഖിലയും. വിജയ വാര്‍ത്തയറിഞ്ഞു പിടിഎയും വിവിധ സംഘടനകളും അഭിനന്ദനങ്ങള്‍ അറിയിച്ചു.