ടിപിആര്‍ അനുസരിച്ചുള്ള ലോക്ക്ഡൗണില്‍ മാറ്റം വരുത്താനൊരുങ്ങി സര്‍ക്കാര്‍.

0

സംസ്ഥാനത്ത് ടിപിആര്‍ അനുസരിച്ചുള്ള ലോക്ക്ഡൗണില്‍ മാറ്റം വരുത്താനൊരുങ്ങി സര്‍ക്കാര്‍. 83 ദിവസം അടച്ചുപൂട്ടിയിട്ടും രോഗവ്യാപനം കുറയാത്തതില്‍ ഇന്നലെ അവലോകന യോഗത്തില്‍ മുഖ്യമന്ത്രി ക്ഷുഭിതനായിരുന്നു. ബുധനാഴ്ചയ്ക്കകം ബദല്‍ നിര്‍ദ്ദേശം സമര്‍പ്പിക്കാനാണ് ചീഫ് സെക്രട്ടറിയോടും വിദഗ്ധസമിതിയോടും മുഖ്യമന്ത്രി ആവശ്യപ്പെട്ടത്. താഴേത്തട്ടില്‍ നിയന്ത്രണം പരിമിതപ്പെടുത്താനാണ് സാധ്യത.

നിലവിലെ അടച്ചുപൂട്ടലിനെതിരെ വ്യാപക എതിര്‍പ്പുകള്‍ ഉയരുന്ന സാഹചര്യം കൂടി പരിഗണിച്ചാണ് സര്‍ക്കാറിന്റെ പുനരാലോചന. അതേ സമയം ഇന്നും നാളെയും വാരാന്ത്യ ലോക് ഡൗണ്‍ തുടരും. സംസ്ഥാനത്തെ കൊവിഡ് സാഹചര്യം വിലയിരുത്താനെത്തിയ കേന്ദ്രസംഘം ഇന്ന് ആലപ്പുഴ, കൊല്ലം ജില്ലകള്‍ സന്ദര്‍ശിക്കും. ആറംഗ സംഘമാണ് പത്തുജില്ലകളിലെ സന്ദര്‍ശനത്തിന് എത്തിയത്. എന്‍സിഡിസി ഡയറക്ടര്‍ ഡോ. സുജീത് സിങ്ങിന്റെയും ഡോ. പി രവീന്ദ്രന്റെയും നേതൃത്വത്തിലുള്ള സംഘമാണ് സാഹചര്യം വിലയിരുത്തുക. തിങ്കളാഴ്ച്ചയാണ് ആരോഗ്യവകുപ്പുമായുള്ള നിര്‍ണായക കൂടിക്കാഴ്ച്ച.

ഉന്നത ഉദ്യോഗസ്ഥരെയും ആരോഗ്യമന്ത്രിയെയും സംഘം കാണും. ആഘോഷ വേളകള്‍ വരാനിരിക്കെ നിയന്ത്രണങ്ങളിലും വ്യാപനം സംബന്ധിച്ചും സംഘം നല്‍കുന്ന നിര്‍ദേശം പ്രധാനമാണ്. സമ്പര്‍ക്ക പട്ടിക കണ്ടെത്തി വ്യാപനം തടയുന്നതില്‍ പാളിച്ചയുണ്ടായെന്ന് നേരത്തെ കേന്ദ്ര സംഘങ്ങള്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു

Leave A Reply

Your email address will not be published.

error: Content is protected !!