ജില്ലയിലെ പ്രധാന അറിയിപ്പുകള്‍

0

കറവയന്ത്രത്തിന് ധനസഹായം

കറവയന്ത്രം വാങ്ങിക്കുന്നതിന് ധനസഹായം നല്‍കുന്ന സംസ്ഥാന പദ്ധതിയ്ക്ക് അപേക്ഷ ക്ഷണിച്ചു. 25000 രൂപ വ്യക്തിഗത ആനുകൂല്യം നല്‍കുന്ന പദ്ധതിയില്‍ 20 യൂണിറ്റുകളാണ് ജില്ലയ്ക്ക് അനുവദിച്ചിട്ടുള്ളത്. അഞ്ചോ അതിലധികമോ കറവ പശുക്കളുള്ളതും നിലവില്‍ കറവയന്ത്രം ഇല്ലാത്തതും മൃഗസംരക്ഷണ വകുപ്പിന്റെ രജിസ്‌ട്രേഷനുമുള്ളതുമായ കര്‍ഷകര്‍ക്ക് അപേക്ഷിക്കാം. .പഞ്ചായത്ത്, മുനിസിപ്പാലിറ്റി തലത്തില്‍ പട്ടിക തയ്യാറാക്കി ജില്ലാതലത്തില്‍ പരിശോധന നടത്തിയാണ് അര്‍ഹരായ ഗുണഭോക്താക്കള്‍ക്ക് ആനുകൂല്യം അനുവദിക്കുക. അപേക്ഷാ ഫോറം മൃഗാശുപത്രികളില്‍ നിന്ന് ലഭിക്കും. അപേക്ഷകള്‍ ആഗസ്റ്റ് 18 നു മുമ്പായി നിലവില്‍ താമസിക്കുന്ന പഞ്ചായത്ത്, മുനിസിപ്പാലിറ്റി മൃഗാശുപത്രിയില്‍ സമര്‍പ്പിക്കണം.

കണ്ടൈന്‍മെന്റ് സോണ്‍

വൈത്തിരി ഗ്രാമ പഞ്ചായത്തിലെ വാര്‍ഡ് 10 ലെ കോളിച്ചാല്‍ പ്രദേശം മൈക്രോ കണ്ടൈന്‍മെന്റ് സോണായും, തിരുനെല്ലി ഗ്രാമ പഞ്ചായത്തിലെ വാര്‍ഡ് 1 (തിരുനെല്ലി), വാര്‍ഡ് 7 പനവല്ലിയിലെ സര്‍വ്വാണി കോളനി, കുണ്ടറ കോളനി, പനമരം ഗ്രാമ പഞ്ചായത്തിലെ വാര്‍ഡ് 3 ലെ കൂളിവയല്‍ കോളനി, പൊഴുതന ഗ്രാമ പഞ്ചായത്തിലെ വാര്‍ഡ് 3 അച്ചൂര്‍ 13 പാടി പ്രദേശം എന്നിവ മൈക്രോ കണ്ടൈന്‍മെന്റ്/ കണ്ടൈന്‍മെന്റ് സോണുകളായും ജില്ലാ കളക്ടര്‍ പ്രഖ്യാപിച്ചു.

മാനന്തവാടി നഗരസഭയിലെ ഡിവിഷന്‍ 34, മീനങ്ങാടി ഗ്രാമ പഞ്ചായത്ത് വാര്‍ഡ് 13, വാര്‍ഡ് 18, മുള്ളന്‍കൊല്ലി ഗ്രാമ പഞ്ചായത്തിലെ വാര്‍ഡ് 8, മൂപ്പൈനാട് ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 16, പനമരം ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 22, മേപ്പാടി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 21, കോട്ടത്തറ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 5, 8 പ്രദേശങ്ങള്‍ കണ്ടൈന്‍മെന്റ് സോണ്‍ പട്ടികയില്‍ നിന്നും ഒഴിവാക്കി. മുള്ളന്‍ കൊല്ലി ഗ്രാമ പഞ്ചായത്തിലെ വാര്‍ഡ് 1, 7, 9,മുട്ടില്‍ ഗ്രാമ പഞ്ചായത്തിലെ വാര്‍ഡ് 12, പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 12,8,6, പൂതാടി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ്11, പൊഴുതന ഗ്രാമ പഞ്ചായത്തിലെ വാര്‍ഡ് 6 പെരുങ്കോട കോളനി, വാര്‍ഡ് 5, വാര്‍ഡ് 6 ലെ മുത്താരിക്കുന്ന്, തിരുനെല്ലി ഗ്രാമ പഞ്ചായത്ത് വാര്‍ഡ് 11, വാര്‍ഡ് 9, തൊണ്ടര്‍നാട് ഗ്രാമ പഞ്ചായത്തിലെ വാര്‍ഡ് 8, വാര്‍ഡ് 12, വാര്‍ഡ് 10 എന്നീ പ്രദേശങ്ങളെ മൈക്രോ കണ്ടൈന്‍മെന്റ് സോണ്‍ പട്ടികയില്‍ നിന്നും ഒഴിവാക്കി.

ഡിഗ്രി അഡ്മിഷന്‍

ഐ.എച്ച്.ആര്‍.ഡിയുടെ കീഴിലുള്ള മീനങ്ങാടി മോഡല്‍ കോളേജില്‍ 2021-22 വര്‍ഷത്തെ ഡിഗ്രി അഡ്മിഷന്‍ ആരംഭിച്ചു. എസ്.സി, എസ്.ടി, ഒ.ഇ.സി കുട്ടികള്‍ക്ക് ഫീസ് ആനുകൂല്യവും ഗ്രാന്റും ലഭിക്കും. ഫോണ്‍ 9747680868.

സെലക്ഷന്‍ ട്രയല്‍സ് മാറ്റിവെച്ചു

തിരുവനന്തപുരം വെളളായണി അയ്യങ്കാളി മെമ്മോറിയല്‍ ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്പോര്‍ട്സ് സ്‌കൂള്‍ പ്രവേശനത്തിന് മാനന്തവാടി ജി.വി.എച്ച്.എസ്.എസ് ഗ്രൗണ്ടില്‍ ആഗസ്റ്റ് 4 ന് നടത്താനിരുന്ന സെലക്ഷന്‍ ട്രയല്‍സ് കോവിഡ് പശ്ചാത്തലത്തില്‍ മാറ്റി വെച്ചതായി ജില്ലാ പട്ടികജാതി വികസന ആഫീസര്‍ അറിയിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!