ഔഷധ കഞ്ഞി വിതരണവും പത്തില പ്രദര്‍ശനവും നടത്തി

0

കര്‍ക്കിടക ചികിത്സയുടെ ഭാഗമായി കല്‍പ്പറ്റ ജില്ലാ ഗവണ്‍മെന്റ് ആയുര്‍വേദ ആശുപത്രിയില്‍ പ്രതിരോധ ഔഷധ കഞ്ഞി വിതരണവും പത്തില പ്രദര്‍ശനവും നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു. ആശുപത്രിയിലെ കിടപ്പു രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കുമാണ് ഔഷധ കഞ്ഞി വിതരണം നടത്തിയത്. കര്‍ക്കിടക ചികിത്സയ്ക്കായി ആശുപത്രിയില്‍ നിന്നും പ്രത്യേക ഔഷധ കൂട്ട് വിതരണം നടത്തുന്നുണ്ട്. ഡോ.ഒ.വി സുഷ അധ്യക്ഷയായിരുന്നു. ഡോ. എം.എസ് വിനോദ് , ആശുപത്രി സീനിയര്‍ സൂപ്രണ്ട് വിനോദ് തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!