വിവിധ ആവിശ്യങ്ങള്‍ ഭാരതീയ വ്യാപര സംഘ് വയനാട് ജില്ല കമ്മറ്റി നേതൃത്വത്തില്‍ കലക്ട്രേറ്റിന് മുന്‍പില്‍ നില്‍പ്പ് സമരം നടത്തി. വ്യാപര സംഘ് സംസ്ഥാന വൈസ് പ്രസിഡണ്ട് വസന്ത രാജ് നില്‍പ്പ് സമരം ഉദ്ഘാടനം ചെയ്തു.
വ്യാപാരി സംഘ് ജില്ല പ്രസിഡണ്ട് കെ.കെ.എസ് നായര്‍ സമരത്തില്‍ അധ്യക്ഷനായി. സുരേഷ് അരിമുണ്ട, അണ്ണ ദുരെ, സുനില്‍ തടിയില്‍ എന്നിവര്‍ സംസാരിച്ചു.
കേരള സര്‍ക്കാരിന്റെ വ്യാപാരികളോടുള്ള അവഗണന അവസാനിപ്പിക്കുക, വ്യാപാരികളുടെ കടങ്ങള്‍ എഴുതി തള്ളുക വ്യാപാരികളുടെ നികുതികള്‍ പിന്‍വലിക്കുക, വഴിയൊരകച്ചവടക്കാരെ സര്‍ക്കാര്‍ സംരക്ഷിക്കുക എന്നീ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം.