വീട് കുത്തിതുറന്ന് മോഷണം ആറര പവനും 85000 രൂപയും നഷ്ട്ടമായി
പകല്‍ സമയത്ത് വീട് കുത്തിതുറന്ന് മോഷണം. ആറര പവനും 85000 രൂപയും നഷ്ട്ടമായി.മാനന്തവാടി കണിയാരം കുറ്റിമൂല കുന്നത്ത് സുബ്രഹ്‌മണ്യന്റെ വീട്ടിലാണ് ഇന്നലെ ഉച്ചകഴിഞ്ഞ് മോഷണം നടന്നത്. എരുമത്തെരുവില്‍ കട നടത്തുന്ന സുബ്രഹ്‌മണ്യന് ഉച്ചയൂണുമായി ഭാര്യ പോയ സമയത്തായിരുന്നു മോഷണം.ഇവര്‍ രാത്രി തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്.വീടിന്റ് പുറക് വശത്തേ വാതിലുകളും, അലമാരയും കുത്തിതുറന്ന നിലയിലാണ്, ചികിത്സക്കായി കുടുംബശ്രീ യില്‍ നിന്നും വായ്പയെടുത്ത തുകയാണ് നഷ്ട്ടമായത്.
അലമാരയില്‍ ഉണ്ടായിരുന്ന വസ്ത്രങ്ങളും രേഖകളുമെല്ലാം വാരി വലിച്ചിട്ട നിലയിലാണ്. വിരലടയാള വിദഗ്ധരും, ഡോഗ് സ്‌ക്വാഡും സംഭവം സ്ഥലം സന്ദര്‍ശിച്ച് വിവരങ്ങള്‍ ശേഖരിച്ചു. മാനന്തവാടി പോലീസ് അന്വേഷണം ആരംദിച്ചു.