ഈട്ടി മരങ്ങള്‍ മുറിച്ച സംഭവം രണ്ട് പേര്‍ അറസ്റ്റില്‍

0

എല്‍.എ പട്ടയത്തില്‍ നിന്നും വിവാദ ഉത്തരവിന്റെ മറവില്‍ സര്‍ക്കാര്‍ മരങ്ങള്‍ മുറിച്ചു കടത്തിയ മുട്ടില്‍ സ്വദേശിയും കേസിലെ 70-ാം പ്രതിയുമായ അബ്ദുല്‍നാസര്‍ (61), അമ്പലവയല്‍ സ്വദേശിയും 71-ാം പ്രതിയുമായ അബൂബക്കര്‍ (38 ) എന്നിവരെയാണ് അന്വേഷണ സംഘം പിടികൂടിയത്.ബത്തേരി ഡിവൈഎസ്പി വി.വി ബെന്നിയുടെ നേതൃത്വത്തിലാണ് ഇരുവരെയും പിടികൂടിയത്. രണ്ട് പേരെയും ഇന്ന് കോടതിയില്‍ ഹാജരാക്കും.

വിവാദ ഉത്തരവിന്റെ മറവില്‍ എല്‍ എ പട്ടയഭൂമിയില്‍ നിന്നും സര്‍ക്കാര്‍ മരങ്ങള്‍ മുറിച്ച് കടത്തിയ മുട്ടില്‍ മരം മുറി കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന രണ്ട് പേരെയാണ് അന്വേഷണ സംഘം പിടികൂടിയത്. കേസിലെ എഴുപതാം പ്രതി മുട്ടില്‍ കുട്ടമംഗലം നീലിക്കണ്ടി എടത്തറ അബ്ദുള്‍ നാസര്‍ (61), എഴുപത്തിയൊന്നാം പ്രതി അമ്പലവയല്‍ എടയ്ക്കല്‍ ചെവ്വാത്താന്‍ അബൂബക്കര്‍ ( 38) എന്നിവരെയാണ് കഴിഞ്ഞ രാത്രിയില്‍ ഇവരുടെ വീടുകള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ അന്വോഷണ ഉദ്യോഗസ്ഥന്‍ സുല്‍ത്താന്‍ ബത്തേരി ഡി.വൈ.എസ്.പി വി.വി ബെന്നിയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. പൊതുമുതല്‍ നശിപ്പിക്കല്‍, മോഷണം തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് അറസ്റ്റ് . സംഭവത്തില്‍ അറസ്റ്റ് വൈകുന്നതില്‍ ഹൈക്കോടതിയില്‍ നിന്നും സര്‍ക്കാറിന് രൂക്ഷ വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെയാണ് അറസ്റ്റ് . സംഭവുമായി ബന്ധപ്പെട്ട് ഒളിവില്‍ പോയ ഇവര്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ചെങ്കിലും ഹൈക്കോടതി തള്ളിയിരുന്നു. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

Leave A Reply

Your email address will not be published.

error: Content is protected !!