വ്യാജചാരായവും വാഷും പിടികൂടി
ലഹരി വിരുദ്ധ സേനാംഗങ്ങളും മീനങ്ങാടി എസ്.ഐ സി.പി പോളും സംഘവും മീനങ്ങാടി പന്നിമൂല മൈലമ്പാടിയില്‍ നടത്തിയ പരിശോധനയിലാണ് വ്യാജ ചാരായവും വാഷും പിടികൂടിയത്. മൈലമ്പാടി കാഞ്ഞിരത്തിങ്കല്‍ കെസി ജോസ് (52) നെതിരെ ഇതുമായി ബന്ധപ്പെട്ട് അബ്ക്കാരി നിയമ പ്രകാരം കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി. പരിശോധനയില്‍ ഇയാളുടെ പറമ്പില്‍ നിന്നും രണ്ടു ബാരലുകളിലായി സൂക്ഷിച്ചിരുന്ന 24 ലിറ്റര്‍ചാരായ വാഷും, 170 മില്ലിലിറ്റര്‍ വ്യാജ ചാരായവും കണ്ടെുത്തു.
ജില്ലാ പോലീസ് മേധാവി അര്‍വിന്ദ്‌സുകുമാര്‍ ഐ.പി.എസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് ജില്ലാ നാര്‍ക്കോട്ടിക് സെല്‍ ഡി.വൈ.എസ്.പിവി.രജികുമാറിന്റെ നിര്‍ദ്ദേശാനുസരണ മായിരുന്നു പരിശോധന.