ശസ്ത്രക്രിയ വിജയം; കടുവ നിരീക്ഷണത്തില്‍…

0

വാകേരിയില്‍ നിന്ന് പുത്തൂര്‍ മൃഗശാലയിലെത്തിച്ച കടുവയ്ക്കു നടത്തിയ ശസ്ത്രക്രിയ വിജയകരമായെന്നു ഡോക്ടര്‍മാര്‍ അറിയിച്ചു. മുഖത്തു ഗുരുതരമായ പരിക്കേറ്റ ഭാഗം 3 മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയില്‍ തുന്നിച്ചേര്‍ത്തു. 8 സെന്റീമീറ്റര്‍ ആഴമുള്ള മുറിവാണ് തുന്നിക്കെട്ടിയത്. മുറിവിനു ചുറ്റും ബാധിച്ചിരുന്ന പഴുപ്പ് പൂര്‍ണമായി നീക്കം ചെയ്തു. മൃഗശാലയിലെ ഐസലേഷന്‍ കേന്ദ്രത്തിലായിരുന്നു ശസ്ത്രക്രിയ. കടുവയുടെ താടിയെല്ലുകള്‍ തകര്‍ന്നതായി കണ്ടെത്തിയിട്ടുണ്ട്.

മുറിവുണ്ടായത് എങ്ങനെയെന്ന് വ്യക്തമായിട്ടില്ല.7ദിവസത്തെ നിരീക്ഷണത്തിനു ശേഷം പൂത്തൂര്‍ മൃഗശാലയിലെ തന്നെ ഐസലേഷന്‍ കൂട്ടിലേക്ക് മാറ്റും.മണ്ണൂത്തി വെറ്ററിനറി അനിമല്‍ സയന്‍സ് കോളേജിലെ സര്‍ജറി റേഡിയോളജി മേധാവി ഡോ ശ്യാം കെ വേണുഗോപാല്‍, പൂത്തൂര്‍ മൃഗശാലയിലെ ഡോ ആര്‍ രാജ് എന്നിവരുടെ നേതൃത്വത്തില്‍ മണ്ണൂത്തി വെറ്റനറി ആശുപത്രിയിലെയും പൂത്തൂര്‍ മൃഗശാലയിലെയും ഡോക്ടര്‍മാരാണ് ശസ്ത്രക്രിയ നടത്തിയത്.

Leave A Reply

Your email address will not be published.

error: Content is protected !!