മടക്കിമല മുരണിക്കരയില്‍ ബൈക്ക് റോഡില്‍ തെന്നിവീണ് തീപിടിച്ചു. ബൈക്ക് യാത്രികന്‍ പള്ളിക്കുന്ന് സ്വദേശി റൂബിള്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. കല്‍പ്പറ്റയിലേക്ക് പോകുന്നതിനിടെ റോഡില്‍ വഴുതി വീണ ബൈക്കിന്റെ പെട്രോള്‍ ടാങ്ക് പൊട്ടിയാണ് തീപിടിച്ചത്. 10 മണിയോടെയായിരുന്നു അപകടം.കല്‍പ്പറ്റയില്‍ നിന്നും ഫയര്‍ഫോഴ്‌സ് എത്തി തീ അണച്ചു.