തെരുവ് നായ ശല്ല്യം രൂക്ഷം
പനമരം പുഞ്ചവയലിലും, പരിസര പ്രദേശങ്ങളിലും തെരുവ് നായ്ക്കളുടെ വിഹാരകേന്ദ്രമാകുന്നു. ഇന്നലെ വൈകുന്നേരം 6 മണിയോടെ കോല്‍ക്കണ്ടി കോളനിയിലെ രണ്ട് ആടുകളെ കൂട്ടമായ് എത്തിയ തെരുവ് നായ്ക്കള്‍ കടിച്ച് പരിക്കേല്‍പ്പിച്ചു.ഇതിന് മുമ്പും തെരുവ് നായയുടെ ആക്രമണത്തില്‍ ആടുകള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. കോളനിയിലെ ചെറിയ കുട്ടികള്‍ക്കു നേരെയും നായ്ക്കളുടെ ആക്രമണം ഉണ്ടായിട്ടുള്ളതായി പ്രദേശവാസികള്‍ പറഞ്ഞു.പഞ്ചായത്ത് അധിക്യതര്‍ ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് കോളിക്കാര്‍ പറയുന്നത്.