നവരാത്രി മഹോത്സവം സാംസ്‌കാരിക സമ്മേളനം സംഘടിപ്പിച്ചു
മാനന്തവാടി എരുമത്തെരുവ് കാഞ്ചി കാമാക്ഷി അമ്മന്‍ ക്ഷേത്രത്തിലെ നവരാതി മഹോത്സവത്തിന്റെ് ഭാഗമായി സംഘടിപ്പിച്ച സാംസ്‌കാരിക സമ്മേളനം നഗരസഭ ചെയര്‍പേഴ്‌സണ്‍ വി ആര്‍ പ്രവീജ് ഉദ്ഘാടനം ചെയ്തു. ക്ഷേത്ര സമുദായ കമ്മിറ്റി പ്രസിഡണ്ട് എം എസ് മോഹനന്‍ അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍പേഴ്‌സണ്‍ ശോഭ രാജന്‍, റഷീദ് പടയന്‍, പ്രതിഭ ശശി, അഡ്വ ടി മണി, വി.കെ തുളസീദാസ്, എം.കെ മഹേഷ്, വി.ആര്‍ ഷൈജു എന്നിവര്‍ സംസാരിച്ചു. യാദവ സമുദായത്തിലെ എസ്.എസ്.എല്‍.സി പ്ലസ്ടു, കലാ കായിക രംഗങ്ങളില്‍ മികവ് തെളിയിച്ച വിദ്യാര്‍ത്ഥികളെ ചടങ്ങില്‍ ആദരിച്ചു.