ഓണ്‍ ലൈന്‍ പഠന സഹായവുമായി മലബാര്‍ ദേവസ്വം ബോര്‍ഡ്
മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലെ വിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് മൊബൈല്‍ ഫോണ്‍ നല്‍കിയാണ് മലബാര്‍ ദേവസ്വം ബോര്‍ഡ് മാതൃകയായത്.ചൂതുപാറ മാനികാവ് ക്ഷേത്രത്തില്‍ ജില്ലാതല ഉദ്ഘാടനം ദേവസ്വം കമ്മീഷണര്‍ എ എന്‍ നീലകണ്ഠന്‍ നിര്‍വ്വഹിച്ചു.തിരുനെല്ലി ദേവസ്വം, വള്ളിയൂര്‍ക്കാവ് ദേവസ്വം, ശ്രീകൃഷ്ണ വയലായ, മാനികാവ് സ്‌കൂള്‍ ജീവനക്കാര്‍, തുടങ്ങിയവരുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കിയത്.
ദേവസ്വം ബോര്‍ഡ് മെമ്പര്‍ കേശവന്‍, ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ പി പി ജയന്‍, വാര്‍ഡ് മെമ്പര്‍ ശാന്തി സുനില്‍,സദാനന്ദന്‍, രതീഷ് തുടങ്ങിയവര്‍ സംസാരിച്ചു.