ഇ-പോസ് മെഷീനുകള്‍ പണിമുടക്കുന്നു

0

കഴിഞ്ഞ രണ്ടു ദിവസമായി ഇ-പോസ് മെഷീനുകള്‍ പ്രവര്‍ത്തനരഹിതമായതോടെ പല പ്രദേശങ്ങളിലും റേഷന്‍ വിതരണം തടസപ്പെട്ടു.ഇന്ന് രാവിലെ വീണ്ടും ജില്ലയിലെ എല്ലാ റേഷന്‍ കടകളിലും ഇ-പോസ് മെഷീനുകള്‍ പ്രവര്‍ത്തനരഹിതമായി. ഇതോടെ റേഷന്‍ കടയില്‍ എത്തിയ ഉപഭോക്താക്കളും വലഞ്ഞു.പലരും ടാക്‌സി വാഹനങ്ങള്‍ വിളിച്ചാണ് റേഷന്‍ കടയിലെത്തിയത്.പന്ത്രണ്ടരയോടെയാണ് റേഷന്‍ വിതരണം ഭാഗികമായി പുനസ്ഥാപിച്ചത്.

സെര്‍വര്‍ തകരാറിലായതാണ് മെഷനുകള്‍  പ്രവര്‍ത്തന രഹിതമാകാന്‍ കാരണമെന്ന്  അധികൃതര്‍ പറഞ്ഞു. കഴിഞ്ഞ രണ്ടു ദിവസവും ഇ-പോസ് മെഷീനുകള്‍ പ്രവര്‍ത്തനരഹിതമായി റേഷന്‍ തടസപ്പെട്ടിരുന്നു. കോവിഡ് കാലത്തും ഇത്തരം തകരാറുകള്‍ പരിഹരിക്കുന്നതിന് അടിയന്തരനടപടി സ്വീകരിക്കണമെന്ന് ഓള്‍ കേരള റീട്ടെയില്‍ റേഷന്‍ ഡിലേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന ഓര്‍ഗനൈസേഷന്‍ സെക്രട്ടറി പി ഷാജി അറിയിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!