മദ്യവില്‍പ്പനക്കിടെ യുവാവ് അറസ്റ്റില്‍ പന്ത്രണ്ടര ലിറ്റര്‍മദ്യം കണ്ടെടുത്തു
മാനന്തവാടി എക്‌സൈസ് റെയ്ഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ ബാബു മൃദുലിന്റെ നേതൃത്വത്തില്‍ തൊണ്ടര്‍നാട് വില്ലേജിലെ റെയ്ഡിനിടെ ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് ജെറി വര്‍ഗീസിനെ (32 വയസ്) വീടിനോട് ചേര്‍ന്ന ഷെഡില്‍ മദ്യവില്‍പ്പന നടത്തുന്നതിനിടെ അറസ്റ്റ് ചെയ്തു.പന്ത്രണ്ടര ലിറ്റര്‍ മദ്യവും പിടിച്ചെടുത്തു.കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.റെയ്ഡില്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ എ സി.ചന്ദ്രന്‍, അനൂപ് ഇ, അജേഷ് വിജയന്‍ ,വിപിന്‍ കുമാര്‍ പി.വി. തുടങ്ങിയവര്‍ നേതൃത്വം നല്‍കി.