ടോക്കിയോ ഒളിമ്പിക്‌സില്‍ പങ്കെടുക്കുന്ന കേരള കായിക താരങ്ങള്‍ക്ക് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ച് ഒളിമ്പിക് റൈഡ് സംഘടിപ്പിച്ചു.ജില്ലാ ഒളിമ്പിക് അസോസിയേഷന്‍, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍, ജില്ലാ സൈക്ലിങ് അസോസിയേഷന്‍ എന്നിവയുടെ നേതൃത്വത്തിലാണ് ഒളിമ്പിക് റൈഡ് വയനാട് ടൂറിസം ഓര്‍ഗനൈസേഷന്റെ സഹകരണത്തോടെ സംഘടിപ്പിച്ചത്.ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ള 30 സൈക്ലിങ്ങ് താരങ്ങള്‍ ലക്കിടിയില്‍ നിന്നും സൈക്കിള്‍ റൈഡില്‍ പങ്കെടുത്തു. ലക്കിടിയില്‍ നിന്നാരംഭിച്ച സൈക്കിള്‍ റൈഡ് കൊളഗപ്പാറ ഹില്‍ ഡിസ്ട്രിക്റ്റ് ക്ലബ്ബിലാണ് അവസാനിച്ചത്.സൈക്കിള്‍ റൈഡ് ലക്കിടിയില്‍ ഡെപ്യൂട്ടി കളക്ടര്‍ മുഹമ്മദ് യൂസഫ് ഫ്‌ലാഗ് ഓഫ് ചെയ്തു. സമാപനത്തോടനുബന്ധിച്ച് നടന്ന പരിപാടിയില്‍ സൈക്ലിങ് അസോസിയേഷന്‍ പ്രസിഡണ്ട് എന്‍.എച്ച് അബ്ദുള്‍ സത്താര്‍ അദ്ധ്യക്ഷനായിരുന്നു.ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡണ്ട് എം .മധു പങ്കെടുത്തവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി. ജില്ലാ ഒളിമ്പിക് അസോസിയേഷന്‍ കണ്‍വീനര്‍ സലീംകടവന്‍, സൈലേഷ് സി. പി, സുബൈര്‍ ഇളകുളം, കെ.ഷെമീര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.