നൂറ് മേനിയുടെ നെന്മേനി

0

നെന്മേനി പഞ്ചായത്തിന്റെ  നേതൃത്വത്തില്‍ നൂറ് മേനിയുടെ നെന്മേനി എന്ന പേരില്‍ തരിശുഭൂമിയിലെ നെല്‍കൃഷി പദ്ധതിക്ക് തുടക്കമായി. നൂറുശതമാനം തരിശുരഹിത പഞ്ചായത്ത് എന്ന ലക്ഷ്യവുമായി ആരംഭിച്ച പദ്ധതി അഞ്ചാം വാര്‍ഡ് മാക്കുറ്റി വയലില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷീല പുഞ്ചവയല്‍ തരിശു ഭുമിയില്‍ വിത്ത് വിതച്ച് ഉദ്ഘാടനം ചെയ്തു.തരിശുരഹിത പഞ്ചായത്തിനായി വിവിധ പദ്ധതികളാണ് ഭരണ സമിതിയുടേയും കൃഷിഭവന്റേയും നേതൃത്വത്തില്‍ നടപ്പാക്കുന്നത്.

നൂറ്ശതമാനം തരിശ് രഹിത പഞ്ചായത്ത് എന്ന ലക്ഷ്യവുമായ വിവിധങ്ങളായ  പദ്ധതികളാണ് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്നുത്. അതില്‍ പ്രധാനമായി പഞ്ചായത്തില്‍ തരിശ്ശായി കിടക്കുന്ന നെല്‍വയലുകള്‍ കണ്ടെത്തി കൃഷിയിറക്കുന്ന നുറ്മേനിയുടെ നെന്‍ മേനി പദ്ധതിക്കാണ് തുടക്കം കുറിച്ചത്.  തരിശ് കിടക്കുന്ന ഭൂമികള്‍ കൃഷി വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ കണ്ടെത്തി അത് കൃഷി ചെയ്യാന്‍ ഉടമകളോട് ആവശ്യപ്പെടുകയാണ് ആദ്യഘട്ടം. കൃഷി ചെയ്യാന്‍ തയ്യാറില്ലാത്തവരുടെ ഭൂമികള്‍ സമീപത്തെ വിവിധ കൂട്ടായ്മകള്‍ക്കോ വ്യക്തികള്‍ക്കോ പരസ്പര ധാരണയില്‍ കൈമാറും. ഇത്തരത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം മാക്കുറ്റി വയലില്‍ നെന്‍മേനി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷീല പുഞ്ചവയല്‍ നിര്‍വഹിച്ചു.വൈസ് പ്രസിഡന്റ് റ്റിജി ചെറുതോട്ടില്‍ അധ്യക്ഷനായിരുന്നു. സുജാത ഹരിദാസ്,പി എ അഫ്സല്‍, ഷാജി കോട്ടയില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!