മീനങ്ങാടിയില്‍ വ്യാപാര സ്ഥാപനത്തില്‍ മോഷണം. 3 ചാക്കുകളിലായി സൂക്ഷിച്ച 150 കിലോ കുരുമുളകും,10,500 രൂപയും നഷ്ടപ്പെട്ടതായി കടയുടമ.മീനങ്ങാടി ചെമ്മണ്ണാം കുഴി സ്വദേശി മെഹ്‌റലിയുടെ പനമരം റോഡ് ജംഗ്ഷനിലുള്ള ബ്ലോസം ട്രേഡേഴ്സ് എന്ന സ്ഥാപനത്തിന്റെ ചുമരുകള്‍ ഒരാള്‍ക്ക് കടക്കാവുന്ന രീതിയില്‍ തകര്‍ത്താണ് മോഷ്ടാവ് അകത്ത് കടന്നത്.150 കിലോയോളം വരുന്ന 3 ചാക്കുകളില്‍ സൂക്ഷിച്ച കുരുമുളകും, മേശയിലുണ്ടായിരുന്ന 10,500 രൂപയും,സ്ഥാപനത്തിലെ സിസി ക്യാമറയും മോഷ്ടാവ് കൊണ്ടുപോയി. മീനങ്ങാടി പൊലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.
Sign in
Sign in
Recover your password.
A password will be e-mailed to you.