ദേവാലയത്തിലെ കൊടിമരവും തറയും കേടുവരുത്തിയതായി പരാതി
തൃശ്ശിലേരി സെന്റ് ജോര്‍ജ്ജ് കത്തോലിക്ക ദേവാലയത്തിനു മുമ്പിലെ കൊടിമരവും തറയും കേടുവരുത്തിയതായി പരാതി. കഴിഞ്ഞ ദിവസം നാലു ബൈക്കുകളിലായി എത്തിയ യുവാക്കളുടെ സംഘം ദേവാലയ മുറ്റത്ത് നടത്തിയ ബൈക്ക് റെ യ്സിംഗിനിടയില്‍ കൊടിമരത്തില്‍ ഇടിച്ചാണ് തറ തകര്‍ന്നതെന്നാണ് ആരോപണം. കൊടിമരവും തറയും തകര്‍ക്കാന്‍ ശ്രമിച്ചവരെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കണമെന്നും ഇടവക പാരിഷ് കൗണ്‍സില്‍ ആവശ്യപ്പെട്ടു.ഇടവകയുടെ പരാതിയില്‍ തിരുനെല്ലി പോലിസ് കേസെടുത്ത് അന്വേ ഷണം ആരംഭിച്ചു.