കൊടിമരവും നെയിംബോര്‍ഡും നശിപ്പിച്ചതായി പരാതി
സുല്‍ത്താന്‍ ബത്തേരി കാരക്കണ്ടിയില്‍ റെസിഡന്‍സ് അസോസിയേഷന്‍ സ്ഥാപിച്ച കൊടിമരവും നെയിംബോര്‍ഡും സാമൂഹ്യവിരുദ്ധര്‍ നശിപ്പിച്ചതായി പരാതി.കാരകണ്ടി ടൗണ്‍ സ്‌ക്വയര്‍ റെസിഡന്‍സ് അസോസിയേഷന്റെ കൊടിമരവും നെയിംബോര്‍ഡുമാണ് കഴിഞ്ഞ രാത്രിയില്‍ സാമൂഹ്യ വിരുദ്ധര്‍ നശിപ്പിച്ചത്. സംഭവത്തില്‍ ബത്തേരി പോലീസില്‍ അസോസിയേഷന് ഭാരവാഹികള്‍ പരാതി നല്‍കി.
ചൊവ്വാഴ്ച രാത്രിയിലാണ് സംഭവം.ബത്തേരി കാരകണ്ടിയിലെ ടൗണ്‍ സ്‌ക്വയര്‍ റസിഡന്‍സ് അസോസിയേഷന്‍ സ്ഥാപിച്ച കൊടിമരവും,നെയിംബോര്‍ഡുമാണ് സാമൂഹ്യ വിരുദ്ധര്‍ നശിപ്പിച്ചത്. തുടര്‍ന്ന് ബുധനാഴ്ച രാവിലെയാണ് അസോസിയേഷന്റെ കൊടിമരവും നെയിംബോര്‍ഡും നശിപ്പിക്കപ്പെട്ടത് അംഗങ്ങള്‍ അറിയുന്നത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ സമീപത്തെ വീട്ടില്‍ സ്ഥാപിച്ച സിസിടിവിയില്‍ നിന്നും രാത്രി 9.30യോടെ ചിലര്‍ കൊടിമരവും, നെയിം ബോര്‍ഡും നശിപ്പിക്കുന്ന ദൃശ്യവും ലഭിച്ചു. ഇത് സംബന്ധിച്ച് റസിഡന്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍ ബത്തേരി പോലീസില്‍ പരാതി നല്‍കി. പ്രദേശത്ത് അടുത്തിടെയായി സാമൂഹികവിരുദ്ധ ശല്യം രൂക്ഷമാണന്നാണ് അസോസിയേഷന്‍ ഭാരവാഹികള്‍ പറയുന്നത്. പരസ്യമായുള്ള മദ്യപാനവും മറ്റും ഇവിടെ നടക്കുന്നതായും ഇവര്‍ ആരോപിക്കുന്നു. ഈ സാഹചര്യത്തില്‍ കുറ്റക്കാരെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കണമെന്നാണ് അസോസിയേഷന്‍ ഭാരവാഹികള്‍ ആവശ്യപ്പെടുന്നത്.