കോഴി വില കുതിച്ചുയരുമ്പോഴും ന്യായവിലയില്‍ കേരള ചിക്കനും മലബാര്‍ മീറ്റും. 190 രൂപയ്ക്ക് ബ്രഹ്‌മഗിരി ഔട്ട്ലെറ്റുകളില്‍ കോഴി ഇറച്ചി ലഭ്യമാക്കുമെന്ന് ബ്രഹ്‌മഗിരി അധികൃതര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.സംസ്ഥാന സര്‍ക്കാരിന്റെ കേരള ചിക്കന്‍ പദ്ധതിയുടെ നിര്‍വ്വഹണ ഏജന്‍സിയാണ് ബ്രഹ്‌മഗിരി. മാര്‍ക്കറ്റില്‍ വില വര്‍ദ്ധിക്കുമ്പോഴും കോഴിക്ക് 120 രൂപയും ഇറച്ചിക്ക് 190 രൂപ വിലയിലുമാണ് ബ്രഹ്‌മഗിരി ഔട്ട്ലെറ്റുകളിലെ വില. പൗള്‍ട്രി മേഖലയിലെ ഇടനിലക്കാരെ ഒഴിവാക്കി ഒരേ സമയം കര്‍ഷകര്‍ക്കും ചെറുകിട ചിക്കന്‍ വ്യാപാരികള്‍ക്കും സഹായമാവുകയാണ് ബ്രഹ്‌മഗിരി കേരള ചിക്കന്‍ പദ്ധതി.
വിപണിയിലെ ഉയര്‍ന്ന കോഴിത്തീറ്റ വില അതിജീവിക്കുന്നതിനായി മംഗലാപുരത്ത് സ്വന്തമായി ബ്രഹ്‌മഗിരി ഫീഡ് ഇതിനകം തുടങ്ങി കഴിഞ്ഞു. പൊള്ളാച്ചില്‍ 12000 കോഴികളുടെ ഹാച്ചറിയും ബ്രിഡര്‍ ഫാമും പാലക്കാട് ഹാച്ചറി സംവിധാനവും കേരള ചിക്കന്‍ പദ്ധതിയില്‍ ബ്രഹ്‌മഗിരിക്കുണ്. വാണിജ്യാടിസ്ഥാനത്തില്‍ കോഴി തീറ്റ ഉദ്പാദിപ്പിച്ച് കര്‍ഷകരിലേക്ക് എത്തിക്കാനും പദ്ധതിയുണ്ടെന്നും അധികൃതര്‍ പറഞ്ഞു.എം.വി. സന്തോഷ്‌കുമാര്‍, കെ.എം.മത്തായി, ഭാസി നാരയണന്‍, രാഹുല്‍ജോസ് തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.