കച്ചവട സ്ഥാപനങ്ങളില്‍ പരിശോധന നടത്തി

0

പെരുന്നാളിനോട് മുന്നോടിയായി ബത്തേരി ടൗണില്‍ സിവില്‍ സപ്ലൈസും, ലീഗല്‍ മെട്രോളജി വകുപ്പും സംയുക്തമായി കച്ചവട സ്ഥാപനങ്ങളില്‍ പരിശോധന നടത്തി. വിലനിലവാര സൂചിക പ്രദര്‍ശനം, വില വര്‍ദ്ധനവ് അടക്കമുള്ളവയാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. കൃത്യമായി നിയമങ്ങള്‍ പാലിക്കാത്ത കച്ചവസ്ഥാപന ഉടമകള്‍ക്ക് നിയമനടപടി മുന്നറിയിപ്പ് നല്‍കി.

പെരുന്നാളിനോട് അനുബന്ധിച്ചും കൊവിഡ് പ്രതിസന്ധി നിലനില്‍ക്കുന്ന സാഹചര്യത്തിലുമാണ് താലൂക്ക് സിവില്‍ സപ്ലൈസും, ലീഗല്‍ മെട്രോളജി വകുപ്പും സംയുക്തമായി സുല്‍ത്താന്‍ ബത്തേരി ടൗണില്‍ കടകളില്‍ പരിശോധന നടത്തിയത്. മത്സ്യ മാംസ മാര്‍ക്കറ്റ്, പച്ചക്കറി വില്‍്പ്പന ശാലകള്‍, പലചരക്ക് കടകള്‍ എന്നിവിടങ്ങളിലായിരുന്നു പരിശോധന. സാധനങ്ങള്‍ക്ക് ചിലയിടങ്ങളില്‍ അമിതവില ഈടാക്കുവെന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. കൃത്യമായി വിലനിലവാര പട്ടികയുടെ പ്രദര്‍ശനം, പട്ടികയിലുള്ള വിലയാണോ ഈടാക്കുന്നത് തുടങ്ങിയവയാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. നിയമങ്ങള്‍ കൃത്യമായി പാലിക്കാത്ത കച്ചവടസ്ഥാപനങ്ങള്‍ക്ക് മുന്നറിയിപ്പും അധികൃതര്‍ നല്‍കി. പരിശോധനയ്ക്ക് സിവില്‍ സ്പ്ലൈസ് ഓഫീസര്‍ പി പി വിനോദ്, റേഷനിങ് ഇന്‍സ്പെക്ടര്‍മാരായ ബിനില്‍ കുമാര്‍, നയന പുരുഷോത്തമന്‍, ലീഗല്‍ മെട്രോളജി ഇന്‍സ്പെക്ടര്‍ ഫിറോസ്, ഇന്‍സ്പെക്ടിംഗ് അസിസ്റ്റന്റ് സുബൈര്‍, പി എസ് റിനീഷ് എന്നിവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!