മത്സ്യ-മാംസ വിലവര്‍ധനവ് ജില്ലാ ഭരണകൂടം ഇടപെടണം

0

പൊതുവിപണിയില്‍ മത്സ്യ മാംസാദികളുടെ വിലവര്‍ധനവ് നിയന്ത്രിക്കാന്‍ ജില്ലാ ഭരണകൂടത്തിന്റെ ഇടപെടല്‍ വേണമെന്ന ആവശ്യം ശക്തം. മത്സ്യം, ചിക്കന്‍ എന്നിവയ്ക്ക് വില കുതിച്ചുയരുന്ന സാഹചര്യത്തിലാണ് ജില്ലാ ഭരണകൂടം ഇടപെട്ട് വില നിയന്ത്രിക്കണമെന്നാണ് ആവശ്യം. അതേസമയം മത്സ്യ വില വര്‍ദ്ധനവിന് കാരണം ട്രോളിംഗ് നിരോധനമാണെന്നും, നിലവില്‍ വില കുറഞ്ഞുകൊണ്ടിരിക്കുകയാണന്നും വ്യാപാരികള്‍.

അടുത്തിടെയായി മത്സ്യത്തിനും, ചിക്കനും വില കുതിച്ചുയരുകയാണ്. എല്ലാവരും പൊതുവേ ഉപയോഗിക്കുന്ന അയല്‍, മത്തി, നത്തോലി തുടങ്ങിയവയ്ക്കെല്ലാം 120 മുതല്‍ 340 വരെയാണ് ഇപ്പോള്‍ വിപണി വില. ജനങ്ങള്‍ മഹാമാരിയുടെ പ്രതിസന്ധിയില്‍ പെട്ടുഴുലുന്ന സമയത്ത് ഉണ്ടാകുന്ന വിലക്കയറ്റം സാധാരണക്കാരെയാണ് ഏറെ ബാധിക്കുന്നത്. പ്രത്യേകിച്ച് പെരുന്നാള് സീസണ്‍ കൂടിയായതോടെ ചിക്കനടക്കമുള്ള ചിലയിനം മാംസങ്ങള്‍ക്കും വില 200നുമുകളിലേക്ക് കൂടിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ വില നിയന്ത്രിക്കാന്‍ ജില്ലാ ഭരണംകൂടണമെന്നാണ് പൊതുജനം ആവശ്യപ്പെടുന്നത്. അതേസമയം ട്രോളിംഗ് നിരോധനമാണ് ഇപ്പോഴത്തെ മത്സ്യവില വര്‍ധനവിന് കാരണമെന്നും കഴിഞ്ഞദിവസങ്ങളെ അപേക്ഷിച്ച് മത്സ്യത്തിന് വില കുറവാണന്നുമാണ് മത്സ്യവ്യാപാരികള്‍ പറയുന്നത്. കോഴിത്തീറ്റ വില വര്‍ധനവും, ഉദ്പാദന കുറവുമാണ് ഇപ്പോഴത്തെ വില വര്‍ധനവിന് കാരണമാണ് കോഴികര്‍ഷകരും ചൂണ്ടികാണിക്കുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!