സ്‌കൂള്‍ ഡിജിറ്റല്‍ ലൈബ്രറി ഉദ്ഘാടനം ചെയ്തു
എം റ്റി ഡി എം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പാഠാനോപകരണങ്ങള്‍ ഇല്ലാത്ത കുട്ടികളെ സഹായിക്കുന്നതിനുള്ള ‘സ്‌നേഹസ്പര്‍ശം’ പരിപാടിയുടെ ഭാഗമായി സ്‌കൂള്‍ ഡിജിറ്റല്‍ ലൈബ്രറിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി നിര്‍വഹിച്ചു.പി ടി എ പ്രസിഡന്റ് അനില്‍കുമാര്‍ അധ്യക്ഷനായി.ഹെഡ്മാസ്റ്റര്‍ അനില്‍കുമാര്‍ ,പഞ്ചായത്ത് പ്രസിഡണ്ട് അംബിക ഷാജി, വൈസ് പ്രസിഡന്റ് എ കെ ശങ്കരന്‍ മാസ്റ്റര്‍, മൈമുന അബ്ദുള്ള, രമ്യ താരേഷ്, പ്രിന്‍സിപ്പള്‍ അബ്രഹാം വി ജെ ,ബിജു പി ടി കെ എന്നിവര്‍ സംസാരിച്ചു.
സ്‌നേഹസ്പര്‍ശം പരിപാടിയുടെ കണ്‍വീനര്‍ സുനോജ് എസ് നന്ദി അറിയിച്ചു. ഓണ്‍ലൈന്‍ പഠന സൗകര്യം ഇല്ലാത്ത വിദ്യാര്‍ഥികള്‍ക്ക് മൊബൈല്‍ ഫോണുകളും ടാബും ടിവി യും പൊതുപഠന കേന്ദ്രമായ പാലേരി അംഗന്‍വാടിയിലേക്ക് ടിവിയും നല്‍കി. അധ്യാപകര്‍, മാനേജ്‌മെന്റ്, പൂര്‍വ്വവിദ്യാര്‍ത്ഥികള്‍, രക്ഷിതാക്കള്‍ എന്നിവര്‍ ചേര്‍ന്നാണ് ഇതിനുവേണ്ടിയുള്ള തുക സമാഹരിച്ചത്.