മരത്തില്‍ നിന്നും വീണ് ഗുരുതപരുക്കേറ്റ് കിടപ്പിലായ ഗോത്രയുവാവിന് സഹായവുമായി സുല്‍ത്താന്‍ ബത്തേരി ടൗണ്‍ ലയണ്‍സ് ക്ലബ്ബും പൂമല മൈഹോമും.ബത്തേരി കല്ലുവയല്‍ പണിയകോളനിയിലെ രവി(27)യെയാണ് നൂല്‍പ്പുഴ കുടുംബ ആരോഗ്യ കേന്ദ്രത്തിലേക്ക് തുടര്‍ ചികില്‍സയ്ക്കായി മാറ്റിയത്. ആറ് മാസം മുമ്പ് മരത്തില്‍ നിന്നും വീണ് നട്ടെല്ലിന് ക്ഷതം സംഭവിച്ച് കിടപ്പിലായിരുന്നു രവി.ആറ് മാസം മുമ്പ് ജോലിക്കിടെയാണ് രവി മരത്തില്‍ നിന്നും വീണത്. വീഴ്ചയില്‍ നട്ടെല്ലിന് ഗുരുതര പരുക്കേറ്റ് ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. വീഴ്ചയില്‍ നട്ടെല്ലിന് ക്ഷതം സംഭവിച്ചതിനാല്‍ അരയ്ക്ക് താഴേക്ക് തളര്‍ന്നു. ഇതോടെ തുടര്‍ ചികിത്സ ഉണ്ടങ്കില്‍ മാത്രമേ രവിക്ക് എഴുനേറ്റ് നടക്കാന്‍ കഴിയുകയുളളുവെന്ന് ആരോഗ്യവിദ്ദരും അറിയിച്ചു.എന്നാല്‍ നിര്‍ദ്ധന കുടുംബാംഗമായതിനാല്‍ തുടര്‍ചികിത്സ നടന്നില്ല. ഇതറിഞ്ഞ് പൂമല കേന്ദ്രമായി പ്രവര്‍്ത്തിക്കുന്ന മൈഹോം പാലിയേറ്റീവ് സെന്റര്‍ പ്രവര്‍ത്തകര്‍ സുല്‍ത്താന്‍ ബത്തേരി ടൗണ്‍ ലയണ്‍സ് ക്ലബ്ബിനെ വിവരമറിയിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ലയണ്‍സ് ക്ലബ്ബ് ഭാരവാഹികള്‍ കോളനിയിലെത്തി രവിയെ തുടര്‍ ചികിത്സയ്ക്കായി നൂല്‍പ്പുഴ എഫ് എച്ച് സി യിലേക്ക് മാറ്റുകയായിരുന്നു. ലയണ്‍സ് ക്ലബ്ബ് പ്രസിഡണ്ട് ജയിസണ്‍ മലവയല്‍, പ്രതീഷ് വര്‍ഗീസ്, വൈസ് പ്രസിഡണ്ട് ഗീരീഷ്, മൈ ഹോം പ്രവര്‍ത്തകരായ ഷബ്ന, സിദ്ദീഖ്, ഷേര്‍ളി, ഫാത്തിമ എന്നിവര്‍ നേതൃത്വം നല്‍കി.