കാണാതായ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
തലപ്പുഴ ചിറക്കര ചോയിമൂല സ്വദേശി ദേരങ്ങാടി വീട്ടില്‍ രാഹുല്‍ (18) നെയാണ് ഇന്ന് രാവിലെയോടെ ചിറക്കര 10 ആം നമ്പര്‍ പൊളിഞ്ഞ പാടിയുടെ സമീപത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ ഉച്ചയോടെയാണ് രാഹുലിനെ കാണാതായത്. തുടര്‍ന്ന് ബന്ധുക്കള്‍ തലപ്പുഴ പോലീസില്‍ പരാതി നല്‍കിയിരുന്നു. പ്ലസ് ടു പഠനം കഴിഞ്ഞ രാഹുല്‍ നിലവില്‍ ആലുവ അടുപ്പുമായി ബന്ധപ്പെട്ട ജോലി ചെയ്യുകയാണ്. അച്ഛന്‍ – പ്രസാദ്,അമ്മ – ലളിത, സഹോദരി-രേണുക.