22 വര്‍ഷം തടവും ഒന്നര ലക്ഷം രൂപ പിഴയും

0

ബലാത്സംഗത്തിനിരയായി പെണ്‍കുട്ടി ആത്മഹത്യചെയ്ത കേസില്‍ പ്രതിക്ക് 22 വര്‍ഷം തടവും ഒന്നര ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. ചീരാല്‍ കൊഴുവണസ്വദേശിയായ പെണ്‍കുട്ടി ബലാല്‍സംഗത്തിന്നിരയായ സംഭവത്തില്‍ പ്രതി ചീരാല്‍ കൊഴുവണ ചേനോത്ത്‌ സി.പി.റോയി (36) കുറ്റക്കാരനാണന്ന്‌ കണ്ടെത്തിയതിനെ തുടര്‍ന്ന്‌ ഇയാള്‍ക്കുള്ള ശിക്ഷ വിധിച്ചു. മൂന്നു വകുപ്പുകള്‍ പ്രകാരം 22വര്‍ഷം തടവും ഒന്നരലക്ഷം രൂപ പിഴയുമാണ്‌ ശിക്ഷവിധിച്ചിരിക്കുന്നത്‌. ഐ.പി.സി 363-ാം വകുപ്പു പ്രകാരം അഞ്ചുവര്‍ഷം തടവും 25000 രൂപ പിഴയും അടക്കണം. ഇതില്‍ പിഴ അടച്ചില്ലങ്കില്‍ ആറുമാസം കൂടി തടവുശിക്ഷ അനുഭവിക്കണം. ഐ.പി.സി 366 വകുപ്പു പ്രകാരം ഏഴു വര്‍ഷം തടവും 25000 രൂപ പിഴയും അടക്കണം.പിഴ അടക്കാത്ത പക്ഷം 6 മാസം തടവു അനുഭവിക്കണം. ഐ.പി.സി 376 വകുപ്പ്‌ പ്രകാരം പത്ത്‌ വര്‍ഷം തടവുശിക്ഷയും ഒരു ലക്ഷം രൂപ പിഴയുമാണ്‌ വിധിച്ചത്‌.പിഴ അടച്ചില്ലങ്കില്‍ രണ്ട്‌ വര്‍ഷം കൂടിതടവുഷിക്ഷ അനുഭവിക്കണം. മൂന്നു വകുപ്പുകള്‍ പ്രകാരം മൊത്തം 22 വര്‍ഷമാണ്‌ തടവുശിക്ഷ വിധിച്ചതെങ്കിലും ശിക്ഷാകാലാവാധി ഒന്നിച്ചു പത്ത്‌ വര്‍ഷം അനുഭവി്‌ച്ചാല്‍ മതി. അതേ സമയം മൂന്നു വകുപ്പുകള്‍ പ്രകാരം വിധിച്ച പിഴതുക ഒടുക്കിയില്ലങ്കില്‍ മൂന്ന്‌ വര്‍ഷം കൂടി ശിക്ഷ അനുഭവിക്കേണ്ടി വരും. അഡീഷണല്‍ ഡിസ്‌ട്രീക്ട്‌ ആന്റ്‌ സെഷന്‍സ്‌ ജഡ്‌ജ്‌ കെ.രാമകൃഷ്‌ണനാണ്‌ ശിക്ഷ വിധിച്ചത്‌. 2010 ജൂണ്‍ 28നാണ്‌ കേസിനാസ്‌പദമായി സംഭവം നടന്നത്‌. ബലാല്‍സംഗത്തിന്‌ ഇരയായ പെണ്‍കുട്ടി ആത്മഹത്യ ചെയ്‌തതുമായി ബന്ധപെട്ട്‌ ഒരു അസ്വാഭാവിക മരണത്തിന്‌ മാത്രമായിരുന്നു കേസ്‌ രജിസ്‌ടര്‍ ചെയ്‌തിരുന്നത്‌.എന്നാല്‍ കേസ്‌ അന്വേഷിച്ച്‌ ബത്തേരി പൊലീസ്‌ ഉദ്യോഗസ്ഥര്‍ ഫോറന്‍സിക്‌ വിദഗ്‌ധരുടെ സഹായത്തോടെ ശാസ്‌ത്രീയമായ തെളിവുകള്‍ കണ്ടെത്തി പഴുതടച്ച്‌ അന്വേഷണം നടത്തിയതുകൊണ്ടുമാത്രമാണ്‌ പെണ്‍കുട്ടി ആത്മഹത്യ ചെയ്‌തിട്ടും പ്രതി ബലാല്‍സംഗത്തിന്‌ കുറ്റക്കാരനാണന്ന്‌ കണ്ടെത്തി ശിക്ഷവിധിച്ചത്‌.ഇതില്‍ രണ്ടാം പ്രതിയെ മാപ്പുസാക്ഷിയാക്കുകയുംചെയ്‌തിരുന്നു. ബത്തേരി എസ്‌.ഐയായിരുന്ന പി.എല്‍. ഷൈജു, സി.ഐമാരായിരുന്ന ഷാജി വര്‍ഗ്ഗീസ്‌, ജസ്റ്റിന്‍ അബ്രഹാം എന്നിവരും നിലവില്‍ ബത്തേരി സി.ഐയായ എം.ഡി. സുനില്‍, എ.എസ.ഐമാരായ ഹരീഷ്‌കുമാര്‍, ശശികുമാര്‍, റോയിച്ചന്‍, ടി.കെ. ഉമ്മര്‍, സി.പി.ഒ മോന്‍സി എന്നിവരാണ്‌ കേസ്‌ അന്വേഷണ സംഘത്തിലുണ്ടായിരുന്നത്‌. സര്‍ക്കാറിനു വേണ്ടി പോലീസിനായി കേസ്‌ വാദിച്ചത്‌ പബ്ലിക്‌ പ്രോസിക്യൂട്ടര്‍ അഭിലാഷാണ്‌.

Leave A Reply

Your email address will not be published.

error: Content is protected !!