യുനിസെഫിന്റെ നേതൃത്വത്തില്‍ ബോധവല്‍ക്കരണം നടത്തി
യുനിസെഫിന്റെ നേതൃത്വത്തില്‍ തമ്പ് എന്ന അദിവാസി സംഘടനയുമായി ചേര്‍ന്ന് പനമരം പരക്കുനി കോളനി നിവാസികള്‍ക്കായി ആരോഗ്യ ബോധവല്‍ക്കരണം നടത്തി. തമ്പ് വര്‍ഷങ്ങളായി ആദിവാസി പ്രശ്നങ്ങളില്‍ ഇടപെടുന്ന ഒരു സംഘടനയാണ്. ഇതിനോടകം വയനാട് ജില്ലയില്‍ 130 തോളം കോളനികളും, 9 തോളം ഹോസ്റ്റലുകളും സംഘം സന്ദര്‍ശിച്ചു കഴിഞ്ഞു. കോളനികളില്‍ ഗോത്ര തനിമയുള്ള പാട്ടുകളും, നാടകങ്ങളും അവതരിപ്പിച്ചാണ് ഇവര്‍ ആരോഗ്യ ശുതിത്വത്തെ കുറിച്ചുള്ള ബോധവല്‍ക്കരണങ്ങള്‍ നടത്തുന്നത്. കോളനി നിവാസികള്‍ക്ക് ഇവരുടെ പ്രവര്‍ത്തനം കൊണ്ട് വൃത്തിയിലും, ആരോഗ്യത്തിലും ഏറെ മാറ്റങ്ങള്‍ വന്നിട്ടുണ്ടെന്നും ഇവര്‍ പറയുന്നു. പ്രവര്‍ത്തനങ്ങള്‍ക്ക് സജി ബൊമ്മന്‍, അജയ് പനമരം , തമ്പ് അദ്ധ്യക്ഷന്‍ രാജേന്ദ്രപ്രസാദ് , ശ്രീഷ ,നിഖില, ദിവ്യ, ശാലിനി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.