ബത്തേരി കോട്ടകുന്നില്‍ മിനി സിവില്‍ സ്റ്റേഷനു സമീപം 37 ലക്ഷത്തോളം രൂപ ചെലവഴിച്ച് അത്യാധുനിക സൗകര്യങ്ങളോടെ നിര്‍മ്മിച്ച് കെട്ടിടമാണ് നിര്‍മ്മാണം പൂര്‍ത്തീയായി മാസങ്ങള്‍ പിന്നിട്ടിട്ടും തുറക്കാത്തത്. സംസ്ഥാനത്തെ എല്ലാ വില്ലേജ് ഓഫീസുകളും ആധുനിക വല്‍ക്കരിക്കുന്നതിന്റെ ആദ്യഘട്ടത്തില്‍ തെരഞ്ഞെടുക്കപ്പെട്ട പതിനാലു വില്ലേജു ഓഫീസുകളില്‍ ഒന്നായ കുപ്പാടി വില്ലേജ് ഓഫീസാണ് നിര്‍മ്മാണ പ്രവര്‍ത്തി കഴിഞ്ഞ് മാസങ്ങള്‍ പിന്നിട്ടിട്ടും തുറക്കാത്തത്. നിലവില്‍ രണ്ട് ചെറിയ റൂമുകളിലായ ബത്തേരി പൊലീസ് സ്റ്റേഷനു സമീപം പ്രവര്‍ത്തിക്കുന്ന വില്ലേജ് ഓഫീസാണ് പുതിയകെട്ടിടത്തിലേക്ക് മാറ്റാന്‍ ഉദ്ദേശിക്കുന്നത്. നിന്ന് തിരിയാന്‍ സ്ഥലമില്ലത്ത ഈ ഓഫീസ് കെട്ടിടം ചോര്‍ന്നൊലിക്കുകയും ചെയ്യുന്നുണ്ട്. ഇത് ജീവനക്കാര്‍ക്കും ഇവിടെയെത്തുന്നവര്‍ക്കും ബുദ്ധിമുട്ടാകുന്നുമുണ്ട്. ഈ സാഹചര്യത്തിലും നിര്‍മ്മാണം പൂര്‍ത്തിയായ ഓഫീസ് ഇതുവരെ തുറന്നു പ്രവര്‍ത്തിക്കുന്നതിനുള്ള നടപടികളൊന്നും ഉണ്ടാകുന്നില്ലന്നാണ് ആക്ഷേപം ഉയരുന്നത്. നിര്‍മ്മാണം പൂര്‍ത്തിയായ സമയത്താണ് പ്രളയം ഉണ്ടായതെന്നും ഇതിനെ തുടര്‍ന്ന് ഒഫീസ് സ്മാര്‍ട്ട് കെട്ടിടത്തിലേക്ക് മാറ്റുന്നതിന് താമസം നേരിട്ടതെന്നും ഉടന്‍ തന്നെ ഓഫീസ് പുതിയ കെട്ടിടത്തിലേക്ക് മാറ്റുമെന്നുമാണ് അധികൃതരില്‍ നിന്നും ലഭിക്കുന്ന വിവരം. ലക്ഷങ്ങള്‍ മുടക്കി സ്മാര്‍ട്ടായി നിര്‍മ്മിച്ച് കെട്ടിടം കാടുമൂടി നാശത്തിലേക്ക് നീങ്ങുന്നതിനുമുമ്പ് തുറക്കണമെന്നാവശ്യമാണ് ഉയരുന്നത്.
Sign in
Sign in
Recover your password.
A password will be e-mailed to you.