ഇന്ധനവില വര്‍ദ്ധന യുഡിഎഫ് കുടുംബ സത്യാഗ്രഹം നടത്തി
യുഡിഎഫ് സംസ്ഥാന കമ്മിറ്റി ആഹ്വാന പ്രകാരം പെട്രോള്‍ ഡീസല്‍ പാചക വാതക വില വര്‍ധനവിനെതിരെ കല്‍പ്പറ്റ നിയോജകമണ്ഡലം തലത്തില്‍ കുടുംബ സത്യാഗ്രഹം നടത്തി.സ്വവസതിക്ക് മുന്‍പില്‍ നടത്തിയ സമരം കല്‍പ്പറ്റ എംഎല്‍എ ടി സിദ്ദിഖ് ഉദ്ഘാടനം നിര്‍വ്വഹിച്ചു.നിയോജകമണ്ഡലം ചെയര്‍മാന്‍ റസാഖ് കല്‍പ്പറ്റ സമരത്തില്‍ അധ്യക്ഷനായി.
ക്രൂഡോയില്‍ വില അടിസ്ഥാനമാക്കി പെട്രോളും ഡീസലും 40 രൂപയില്‍ താഴെ കൊടുക്കാവുന്ന സാഹചര്യം നിലനില്‍ക്കെ 60 ശതമാനം നികുതി ചുമത്തി കൊണ്ട് ജനതയ്ക്കുമേല്‍ അമിതഭാരം അടിച്ചേല്‍പ്പിക്കുന്ന കേന്ദ്രസം-സ്ഥാന സര്‍ക്കാരുകളുടെ നടപടി പ്രതിഷേധാര്‍ഹമാണെന്ന് അദ്ദേഹം പറഞ്ഞു. കോവിഡ് മഹാമാരി കാലത്ത് ജനങ്ങളൊന്നാകെ വലിയ ജീവിത പ്രയാസം നേരിടുമ്പോള്‍ അവര്‍ക്ക് ആശ്വാസമേകേണ്ട സര്‍ക്കാറുകള്‍ ദിനംപ്രതി ജനങ്ങളില്‍ അമിതഭാരം അടിച്ചേല്‍പ്പിക്കുകയാണ്. ഈ പ്രതിസന്ധി കാലഘട്ടത്തില്‍ തൊഴിലും വരുമാനവും ഇല്ലാതെ അരപ്പട്ടിണി കിടക്കുന്ന കുടുംബങ്ങള്‍ക്ക് പാചകവാതക വില വര്‍ധന ഇരുട്ടടിയായി മാറിയിരിക്കുകയാണ്. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നു വരേണ്ടത് അനിവാര്യമാണെന്നും ട് സിദ്ദിഖ് ചൂണ്ടിക്കാട്ടി. . കണ്‍വീനര്‍ പി പി ആലി,ടി ജെ ഐസക്,സി ജയപ്രസാദ്,നജീബ് കരണി, എ പി ഹമീദ്,കെ കെ രാജേന്ദ്രന്‍,സി സുരേഷ് ബാബു, ഗോകുല്‍ദാസ് കോട്ടയില്‍, സുബൈര്‍ ഓണിവയല്‍ എന്നിവര്‍ സംസാരിച്ചു