കാരക്കണ്ടി സ്ഫോടനം  എംഎല്‍എ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി

0

ബത്തേരി കാരക്കണ്ടി സ്ഫോടനത്തില്‍ മൂന്ന് വിദ്യാര്‍ഥികള്‍ മരിച്ച സംഭവത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് എംഎല്‍എ ഐ സി ബാലകൃഷ്ണന്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. മരണപ്പെട്ട കുട്ടികളുടെ രക്ഷിതാക്കളില്‍ നിന്നും ലഭിച്ച നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് കത്ത് നല്‍കിയത്. കഴിഞ്ഞ ഏപ്രിലിലാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്.

സുല്‍ത്താന്‍ ബത്തേരി കാരക്കണ്ടിയില്‍ ആളൊഴിഞ്ഞ വീടിന് സമീപത്തെ ഷെഡ്ഡില്‍ ഉണ്ടായ സ്ഫോടനത്തില്‍ മൂന്ന് വിദ്യാര്‍ഥികള്‍ മരിച്ച സംഭവത്തിലാണ് സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് എംഎല്‍എ ഐ സി ബാലകൃഷ്ണന്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരിക്കുന്നത്. ഇക്കഴിഞ്ഞ ഏപ്രില്‍ 22നാണ് സ്ഫോടനം ഉണ്ടായത്. തുടര്‍ന്ന് ഗുരുതര പരുക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വിദ്യാര്‍ഥികളായ മുരളി, അജ്മല്‍, ഫെബിന്‍ ഫിറോസ് എന്നിവര്‍ ദിവസങ്ങളുടെ ഇടവേളകളില്‍ മരണപ്പെടുകയും ചെയ്തു.  എന്നാല്‍ സംഭവം നടന്ന് രണ്ട് മാസം പിന്നിട്ടിട്ടും സ്ഫോടനം നടക്കാനുണ്ടായ കാരണത്തെ കുറിച്ചോ, വെടിമരുന്ന് ആളൊഴിഞ്ഞ വീടിനോട് ചേര്‍ന്ന ഷെ്ഡ്ഡില്‍ എങ്ങനെ എത്തിയെന്നതിനെ കുറിച്ച് കണ്ടെത്താനോ പ്രതികളെ പിടികൂടാനോ ഇതുവരെ അന്വേഷണ സംഘത്തിന് സാധിച്ചിട്ടി്ല്ല. സംഭവത്തില്‍ ശക്തമായ പ്രതിഷേധം ഉയരുമ്പോഴും കുട്ടികളുടെ വീ്ട്ടിലെത്തി രക്ഷിതാക്കളുടെ മൊഴിയെടുക്കാന്‍ പോലും അന്വേഷണ സംഘം തയ്യാറായിട്ടില്ലന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. ഇതേ തുടര്‍ന്ന് കഴിഞ്ഞദിവസം എംഎല്‍എ ഐ സി ബാലകൃഷ്ണന്‍ മരണപ്പെട്ട കു്ട്ടികളുടെ വീട് സന്ദര്‍ശിക്കാനെത്തിയപ്പോള്‍ സംഭവത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് രക്ഷിതാക്കള്‍ നിവേദനം നല്‍കിയിരുന്നു. ഇതിന്റ അടിസ്ഥാനത്തിലാണ് സംഭവത്തിന്റെ നിചസ്ഥിതി വെളി്പ്പെടുവാന്‍ സമഗ്രഅന്വേഷണം ആവശ്യപ്പെട്ട് എംഎല്‍എ ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയത്.

Leave A Reply

Your email address will not be published.

error: Content is protected !!