കണിയാമ്പറ്റ സ്വദേശികളായ ഗണേശന്‍ മിനി ദമ്പതികളുടെ രണ്ട് മക്കളില്‍ ഒരാളായ അഞ്ജലിയാണ് 1998 സെപ്റ്റംബര്‍ 21 ന് കോഴിക്കോട് ഗവ.മെഡിക്കല്‍ കോളേജിലെ പി.എം. കുട്ടിയെന്ന ഡോക്ടറുടെ അനാസ്ഥയും അത്യാഗ്രഹവും മൂലം മരണപ്പെട്ടത്.കുഞ്ഞു മരിച്ചപ്പോള്‍ ദമ്പതികള്‍ ഡോക്ടര്‍ക്കെതിരെ മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചിരുന്നു.ഒന്നെ മുക്കാല്‍ ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ മനുഷ്യാവകാശ കമ്മീഷന്‍ വിധിച്ചെങ്കിലും ഡോക്ടര്‍ ഹൈകോടതിയെ സമീപിക്കുകയായിരുന്നു.ചീഫ് ജസ്റ്റിസ് മണികുമാര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ഡോക്ടറുടെ ഹര്‍ജി തള്ളുകയും മനുഷ്യാവകാശ കമ്മീഷന്റെ തീരുമാനം അന്തിമമാണെന്ന് വിധിക്കുകയും ചെയ്തു.
കുട്ടിക്ക് രണ്ട് വയസായപ്പോഴാണ് ബ്ലഡ് ക്യാന്‍സറാണെന്ന് തിരിച്ചറിഞ്ഞത്. ആദ്യം റിയാസ് എന്ന ഡോക്ടറായിരുന്നു കുട്ടിയെ ചികില്‍സിച്ചിരുന്നത്. പിന്നീട് ഡോ. പി.എം. കുട്ടിയുടെ കീഴിലായിരുന്നു ചികില്‍സ.തന്റെ കീഴില്‍ ചികിത്സയിലായിരുന്ന അഞ്ജലിയെ മെഡിക്കല്‍ കൊള്ള നടത്തുന്നതിനായി സ്വന്തം ലാബിലെ തെറ്റായ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ചികിത്സ നല്‍കുകയായിരുന്നു ഡോ. പി.എം. കുട്ടി.ഡോക്ടറോട് ഒന്നെമുക്കാല്‍ ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധിച്ചെങ്കിലും ഡോക്ടര്‍ക്കു ഗവണ്മെന്റിലുള്ള സ്വാധീനം ഉപയോഗിച്ച് ഇതുവരെ വിധി നടപ്പാക്കാതെ ഗവണ്മെന്റ് ഉറക്കം നടിക്കുകയായിരുന്നു, എന്നാല്‍ മനുഷ്യാവകാശ കമ്മീഷന്റെ വിധിക്കെതിരെ ഡോക്ടര്‍ ഹൈകോടതിയെ സമീപിച്ചെങ്കിലും ചീഫ് ജസ്റ്റിസ് മണികുമാര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ഡോക്ടറുടെ ഹര്‍ജി തള്ളുകയും മനുഷ്യാവകാശ കമ്മീഷന്റെ തീരുമാനം അന്തിമമാണ് എന്ന് വിധിക്കുകയുമാണ് ചെയ്തത്,
വര്‍ഷങ്ങള്‍ നീണ്ട നിയമപോരാട്ടമായിരുന്നു മിനിയുടേത്, 2005ല്‍ ആരംഭിച്ച നിയമയുദ്ധം മനുഷ്യാവകാശ കമ്മീഷണിലും ഹൈകോടതിയിലുമായി നടന്നത് നീണ്ട 16 വര്‍ഷങ്ങളാണ്, മിനിയെപോലെ സാമൂഹ്യപ്രതിബദ്ധതയോടെ മറ്റൊരു കുഞ്ഞിന് ഈ ദുര്‍വിധി വരരുത് എന്ന് ചിന്തിക്കുന്ന അമ്മമാരാണ് സമൂഹത്തിന്റെ ആവശ്യം എന്ന് മിനിയുടെ അഭിഭാഷക അഡ്വ. വിമലബിനു പ്രതികരിച്ചു.വര്‍ഷങ്ങള്‍ നീണ്ട നിയമവഴിയില്‍ കൈത്താങ്ങായത്, അഭിഭാഷകയുടെ ഉറച്ച നിലപാടുകളാണെന്നും മിനി പറഞ്ഞു.